ബ്യാരിക്ക് ശേഷം വേറിട്ട കഥയുമായി വീണ്ടും സുവീരന്‍; ‘മഴയത്ത്’ 27 ന് തിയേറ്ററില്‍ എത്തും

  • Post category:news
  • Reading time:1 min read
You are currently viewing ബ്യാരിക്ക് ശേഷം വേറിട്ട കഥയുമായി വീണ്ടും സുവീരന്‍; ‘മഴയത്ത്’ 27 ന് തിയേറ്ററില്‍ എത്തും

കൊച്ചി: നിരവധി അംഗീകാരങ്ങള്‍ വാരികൂട്ടിയ ബ്യാരിക്ക് ശേഷം സുവീരന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ മലയാള കുടുംബ ചിത്രമാണ് മഴയത്ത്. ബന്ധങ്ങളുടെ കഥകളും ശക്തമായ മുഹൂര്‍ത്തങ്ങളുമാണ് ‘മഴയത്തിലൂടെ’ അവതരിപ്പിക്കുന്നത്. വളരെ സെന്‍സിറ്റീവ് ആയ വിഷയമാണ് സിനിമ ചര്‍ച്ച ചെയ്യുന്നത്. തമിഴ് നടനായ നികേഷ് റാം, ആദ്യമായി നായകനാകുന്ന മലയാള സിനിമ കൂടിയാണിത്. അഭിനേതാവ് സംവിധായകന്‍ ചിത്രകാരന്‍ എന്നീ നിലകളില്‍ പ്രശസ്തനായ സുവീരന്‍ വളരെ വ്യത്യസ്തമായ കഥകളുമായാണ് എന്നും എത്താറുള്ളത്. അപര്‍ണ ഗോപിനാഥ്, മനോജ് കെ ജയന്‍, സുനില്‍ സുഖദ, സന്തോഷ് കിഴാറ്റൂര്‍, ശിവജി ഗുരുവായൂര്‍, നന്ദു, ശാന്തി കൃഷ്ണ എന്നിവര്‍ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കൂടാതെ ഗപ്പിയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നന്ദന വര്‍മ്മയമുണ്ട്.ചിത്രത്തിന്റെ ട്രെയിലറും ടീസറും ഇതിനോടകം തന്നെ ശ്രദ്ധ നേടിയിരിക്കുകയാണ്. സ്‌പെല്‍ ബൗണ്ട് ഫിലിംസാണ് നിര്‍മാണം. ലിപി ഇല്ലാത്ത ഒരു ഭാഷയുടെ പശ്ചാത്തലത്തില്‍ കേരളത്തെയും കര്‍ണാടകയെയും ബന്ധിപ്പിച്ചുകൊണ്ടുള്ള ഒരു സംസ്‌കാരത്തിന്റെയും സമൂഹത്തിന്റെയും കഥ ഭംഗിയായി പറഞ്ഞ ബ്യാരിയെന്ന ചിത്രത്തില്‍ സുവീരന്‍ ദേശിയ പുരസ്‌കാരം നേടിയിരുന്നു.

 

0Shares