പൌരത്വ നിയമ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട്: വിശദീകരണവുമായി ദേശീയ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ പരസ്യം നല്‍കി കേരള സര്‍ക്കാര്‍

  • Post category:news
  • Reading time:1 min read
You are currently viewing പൌരത്വ നിയമ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട്: വിശദീകരണവുമായി ദേശീയ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ  പരസ്യം നല്‍കി കേരള സര്‍ക്കാര്‍

പൗരത്വ നിയമ ഭേദഗതിക്കെതിരായി പ്രചരണം കൂടുതല്‍ സജീവമാക്കി കേരള സര്‍ക്കാര്‍. സര്‍ക്കാര്‍ നിലപാട് വിശദീകരിച്ച് ദേശീയ മാധ്യമങ്ങളില്‍ അടക്കം പരസ്യം നല്‍കി. ഭരണഘടനയെ സംരക്ഷിക്കാന്‍ കേരളം ഒറ്റക്കെട്ടെന്നും പരസ്യത്തില്‍ വ്യക്തമാക്കുന്നുണ്ട്.

പൌരത്വ നിയമ ഭേദഗതിക്കെതിരെ നിയമസഭയില്‍ പ്രമേയം പാസ്സാക്കുകയും, ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇതിനെതിരെ പരസ്യമായി രംഗത്ത് വരികയും ചെയ്തതിന് പിന്നാലെയാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കി ദേശീയ മാധ്യമങ്ങളില്‍ അടക്കം സര്‍ക്കാര്‍ പരസ്യം നല്‍കിയിരിക്കുന്നത്. ഒന്നാണ് ഒന്നാമതാണ് നമ്മള്‍ എന്ന തലക്കെട്ടോട് കൂടിയാണ് പരസ്യം.

ഭരണഘടനയെ സംരക്ഷിക്കാന്‍ കേരള ഒറ്റക്കെട്ടെന്ന് പരസ്യത്തില്‍ വ്യക്താക്കുന്നുണ്ട്. പൌരത്വ നിയമത്തിനെതിരെ യോജിച്ച് പ്രതിപക്ഷവുമായി യോജിച്ച് പ്രമേയം പാസ്സാക്കിയ ആദ്യ നിയമസഭ, തടങ്കല്‍ പാളയം, റേഷന്‍ കാര്‍ഡ് നിഷേധം തുടങ്ങിയ ഭീഷണികള്‍ ഉയര്‍ന്നപ്പോള്‍ ജനങ്ങളുടെ ആശങ്കയകറ്റാന്‍ ഉറച്ച് കാല്‍വെയ്പ്പ് നടത്തിയ സര്‍ക്കാര് തുടങ്ങിയ കാര്യങ്ങളും പരസ്യത്തില്‍ പറയുന്നുണ്ട്.

പൌരത്വ രജിസ്റ്ററിലേക്ക് നയിക്കുന്ന എന്‍.പി.ആര്‍ കേരളം നിര്‍ത്തിവെച്ചു എന്ന കാര്യവും പരസ്യത്തില്‍ ഓര്‍മ്മപ്പെടുത്തുന്നു.പൌരത്വ നിയമത്തെ എതിര്‍ക്കുന്ന പ്രമേയം നിയമസഭകള്‍ പാസ്സാക്കണമെന്നഭ്യര്‍ത്ഥിച്ച് മറ്റ് പതിനൊന്ന് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് പിണറായി വിജയന്‍ കത്തയച്ചതിന് പിന്നാലെയാണ് ദേശീയ തലത്തില്‍ അടക്കം ശ്രദ്ധകിട്ടുന്ന തരത്തില്‍ ദേശീയ മാധ്യമങ്ങളിലും പ്രദേശീക മാധ്യമങ്ങളിലും സര്‍ക്കാര്‍ പരസ്യം നല്‍കിയിരിക്കുന്നത്.

0Shares