പോ​ലീ​സി​നെ നി​യ​ന്ത്രി​ക്കാ​ന്‍ ക​ഴി​യാ​ത്ത മു​ഖ്യ​മ​ന്ത്രി രാ​ജി​ വെക്കണം; കേ​ര​ള​ത്തി​ൽ ന​ട​ക്കു​ന്ന​ത് ഭ​ര​ണ​കൂ​ട ഭീ​ക​ര​ത​യെ​ന്ന് ചെ​ന്നി​ത്ത​ല

  • Post category:news
  • Reading time:1 min read
You are currently viewing പോ​ലീ​സി​നെ നി​യ​ന്ത്രി​ക്കാ​ന്‍ ക​ഴി​യാ​ത്ത മു​ഖ്യ​മ​ന്ത്രി രാ​ജി​ വെക്കണം; കേ​ര​ള​ത്തി​ൽ ന​ട​ക്കു​ന്ന​ത് ഭ​ര​ണ​കൂ​ട ഭീ​ക​ര​ത​യെ​ന്ന് ചെ​ന്നി​ത്ത​ല

കൊ​ച്ചി: കേ​ര​ള​ത്തി​ൽ ന​ട​ക്കു​ന്ന​ത് ഭ​ര​ണ​കൂ​ട ഭീ​ക​ര​ത​യെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. പോ​ലീ​സി​ന്‍റെ അ​ഴി​ഞ്ഞാ​ട്ട​മാ​ണ് ഇ​വി​ടെ ന​ട​ക്കു​ന്ന​ത്. പോ​ലീ​സി​നെ നി​യ​ന്ത്രി​ക്കാ​ന്‍ ക​ഴി​യാ​ത്ത മു​ഖ്യ​മ​ന്ത്രി രാ​ജി​വ​യ്ക്ക​ണ​മെ​ന്നും ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു.

ഒ​രു ക​മ്മ്യൂ​ണി​സ്റ്റ് മു​ഖ്യ​മ​ന്ത്രി കേ​ര​ളം ഭ​രി​ക്കു​മ്പോ​ള്‍ ഏ​ഴ് മാ​വോ​യി​സ്റ്റു​ക​ളെ​യാ​ണ് വെ​ടി​വെ​ച്ചു കൊ​ന്ന​ത്. നോ​ട്ടീ​സ് വി​ത​ര​ണം ചെ​യ്താ​ല്‍ യു​.എ​.പി​.എ ചു​മ​ത്തു​ന്ന​ത് എ​വി​ടു​ത്തെ ന​ട​പ​ടി​യാ​ണ്. സ​ത്യം പു​റ​ത്തു​കൊ​ണ്ടു​വ​രാ​ൻ ജു​ഡീ​ഷ​ൽ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു.

0Shares