പോലീസ് സ്റ്റേഷനിലെ രക്ഷാബന്ധന്‍; നടപടിയുമായി പിണറായി സര്‍ക്കാര്‍

  • Post category:news
  • Reading time:1 min read
You are currently viewing പോലീസ് സ്റ്റേഷനിലെ രക്ഷാബന്ധന്‍; നടപടിയുമായി പിണറായി സര്‍ക്കാര്‍


തിരുവനന്തപുരം: തിരുവനന്തപുരം നരുവാമൂട് സ്റ്റേഷനിൽ രക്ഷാബന്ധന്റെ ഭാഗമായി പോലീസ് സ്റ്റേഷനില്‍ വച്ച്‌ രാഖി കെട്ടിയ പോലീസുകാര്‍ക്കെതിരെ നടപടിയുമായി കേരളാ സര്‍ക്കാര്‍. തിരുവനന്തപുരം നരുവാമൂട് സ്റ്റേഷനിലെ നാല് പോലീസുകാര്‍ക്കെതിരെയാണ് നടപടിയുണ്ടായത്. പോലീസുകാരായ ശശികുമാരൻ നായർ, ബിജുകുമാർ, ജയകുമാർ, സുനിൽ എന്നിവരെ എ ആർ ക്യാമ്പിലേക്കാണ് സ്ഥലം മാറ്റിയത്.

രക്ഷാബന്ധന്റെ ഭാഗമായി പോലീസ് സ്‌റ്റേഷനിലെത്തിയവർ ആവശ്യപ്പെട്ട പ്രകാരം പോലീസുകാർ രാഖി ധരിക്കാൻ വഴങ്ങി. ഒരാഴ്ച മുൻപാണ് സംഭവം നടന്നത്. സ്റ്റേഷനില്‍ വച്ച്‌ ബി. ജെ. പി പ്രവര്‍ത്തകര്‍ പോലീസുകാര്‍ക്ക് രാഖി കെട്ടികൊടുക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് തേടുകയും നടപടിയെടുക്കുകയും ചെയ്തത്.

0Shares