കാസർകോട് : പോലീസ് കസ്റ്റഡിയിൽ യുവാവ് മരിക്കാൻ ഇടയായ സംഭവത്തില്‍ പ്രതിഷേധിച്ച് ശനിയാഴ്ച കാസര്‍കോട് നിയോജക മണ്ഡലത്തില്‍ ഹര്‍ത്താലിന് ബി ജെ പി ആഹ്വാനം ചെയ്തു. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു മണിവരെയാണ് ഹര്‍ത്താല്‍. പാല്‍, പത്രം, ആശുപത്രി തുടങ്ങിയ അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കാസര്‍കോട് ടൗണിലെ ഓട്ടോ ഡ്രൈവര്‍ സന്ദീപ് (28)ണ് വെള്ളിയാഴ്ച വൈകിട്ട് പോലീസ് കസ്റ്റഡിയിൽ കുഴഞ്ഞു വീണ് മരിച്ചത്.

സംഭവത്തില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കാസര്‍കോട് ടൗണ്‍ പോലീസ് സ്‌റ്റേഷന്‍ ഉപരോധിക്കുകായും ചെയ്തു. പോലീസ് മര്‍ദനമാണ് മരണ കാരണമെന്നും, കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് നൂറോളം വരുന്ന സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പോലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കൂടുതല്‍ പോലീസിനെ സ്‌റ്റേഷന് മുന്നില്‍ നിയോഗിച്ചിട്ടുണ്ട്.
