
കോട്ടയം: പോലീസ് ഉദ്യോഗസ്ഥര്‍ മാധ്യമപ്രവര്‍ത്തകരുമായി ഇടപഴകുമ്പോള്‍ കൃത്യമായജാഗ്രത പുലര്‍ത്തണമെന്നും അവര്‍ക്ക് ഒരു വാര്‍ത്ത ബ്രേക്ക് ചെയ്യുകയെന്ന ലക്ഷ്യം മാത്രമേയുള്ളൂ. അതുകൊണ്ടു തന്നെ ഇത്തരം ശ്രമം തിരിച്ചറിഞ്ഞ് അന്വേഷണ ഉദ്യോഗസ്ഥര്‍ അവരുടെ വലയില്‍ വീഴരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
സാമൂഹികമാധ്യമങ്ങള്‍ തിരുത്തല്‍ശക്തിയായാണ് പ്രവര്‍ത്തിക്കേണ്ടത്. എന്നാല്‍, പലപ്പോഴും ഇവയില്‍ തെറ്റായവാര്‍ത്തകളാണ് വരുന്നത്. ഏറ്റവും പെട്ടെന്ന് വാര്‍ത്ത സൃഷ്ടിക്കാനാണ് ഇക്കൂട്ടരുടെ ശ്രമം. അന്വേഷണം പൂര്‍ത്തിയാകുമ്പോൾ മുൻപ് പ്രത്യക്ഷപ്പെട്ട വാര്‍ത്തകളു മായി യാതൊരു ബന്ധവും കാണില്ലെന്നാണ് യാഥാര്‍ഥ്യം. ഇതു തിരിച്ചറിയാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോട്ടയം ക്രൈംബ്രാഞ്ചിന്റെ പുതിയ മന്ദിരോദ്ഘാടന പ്രസംഗത്തിടെയാണ് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ് ഉണ്ടായത്.
“പലപ്പോഴും പോലീസ് ഉദ്ദേശിക്കുന്ന വാര്‍ത്ത മാധ്യമങ്ങളില്‍ വരണമെന്നില്ല.പോലീസ് പറയുന്ന കാര്യത്തിലെ ഏതെങ്കിലും ഒരു ഭാഗം അടര്‍ത്തിയെടുത്താ യിരിക്കും സംപ്രേഷണം ചെയ്യുന്നത്. ഇത് നിങ്ങള്‍ തിരിച്ചറിയണം. തങ്ങളുടെ താല്‍പ്പര്യം മുന്‍നിര്‍ത്തി വാര്‍ത്ത കൊണ്ടുപോകാനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. അത് തിരിച്ചറിഞ്ഞു വേണം മാധ്യമപ്രവര്‍ത്തകരോട് ഇടപെടേണ്ടത്.”
