പോലീസ് ഉദ്യോഗസ്ഥനെ ലോഡ്ജ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

  • Post category:news
  • Reading time:1 min read
You are currently viewing പോലീസ് ഉദ്യോഗസ്ഥനെ ലോഡ്ജ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കോട്ടയം: പോലീസ് ഉദ്യോഗസ്ഥനെ ലോഡ്ജ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഉദ്യോഗസ്ഥനായിരുന്ന വൈക്കം കുടവെച്ചൂര്‍ അയ്യനാട്ട് കോളനിയി കുറുപ്പംപറമ്പിൽ ബിനിലി (35)നെയാണ് കോട്ടയം ശാസ്ത്രി റോഡിലുള്ള സ്വകാര്യലോഡ്ജില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച ജോലിക്കെന്നും പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയ ബിനിലിനെ പിന്നീട് കാണാതാകുകയായിരുന്നു.

സ്റ്റേഷനില്‍ ഡ്യൂട്ടിക്കെത്തിയിട്ടില്ലെന്ന വിവരം ലഭിച്ചതോടെ ബന്ധുക്കള്‍ വൈക്കം പോലീസ് സ്റ്റേഷനില്‍ പരാതിപ്പെട്ടിരുന്നു. ആറാം തീയതി വൈകിട്ടോടെ മിസ്സിംഗ് കേസ് രജിസ്റ്റര്‍ ചെയ്ത് വൈക്കം പോലീസ് അന്വേഷണം നടത്തുന്നതിനിടെ ബുധനാഴ്ച പുലര്‍ച്ചെയാണ് ബിനിലിനെ ലോഡ്ജ് മുറിയിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വാതില്‍ തുറക്കാതെ വന്നതോടെ ലോഡ്ജ് ജീവനക്കാര്‍ പോലീസില്‍ വിവരമറിയിച്ചു.

തുടര്‍ന്ന് കോട്ടയം പോലീസെത്തി വാതില്‍ തുറന്നപ്പോഴാണ് ബിനിലിനെ മരിച്ച നിലയില്‍ കണ്ടത്. നടപടികള്‍ പൂര്‍ത്തിയാക്കിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് വെച്ചൂരിലുള്ള വീട്ടുവളപ്പിൽ സംസ്കരിച്ചു. ആത്മഹത്യയിലേയ്ക്ക് നയിച്ച കാരണങ്ങള്‍ വ്യക്തമാക്കുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് പ്രഥമിക വിവരം. വെസ്റ്റ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

0Shares