പോലീസിന് കൊമ്പുണ്ടോ? എടാ പോടാ വിളി വീട്ടിൽ മതി; പോലീസുകാർ ജനങ്ങളെ സര്‍, മാഡം എന്ന് വിളിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍

  • Post category:news
  • Reading time:1 min read
You are currently viewing പോലീസിന് കൊമ്പുണ്ടോ? എടാ പോടാ വിളി വീട്ടിൽ മതി; പോലീസുകാർ ജനങ്ങളെ സര്‍, മാഡം എന്ന് വിളിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍


കോഴിക്കോട്: സംസ്ഥാന പോലീസിന് പുതിയ മാർഗ നിർദ്ദേശവുമായി മനുഷ്യാവകാശ കമ്മീഷൻ. പൊതുജനങ്ങളെ എടാ, പോടാ എന്ന് വിളിച്ചുമാത്രം ശീലമുള്ള പോലീസിന് നല്ല നടപ്പിന് നിർദ്ദേശം നൽകിയിരിക്കുകയാണ് കമ്മീഷൻ. ഇനിമുതല്‍ പോലീസുകാര്‍ പൊതുജനങ്ങളെ മാഡം എന്നു വിളിക്കണമെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ നിർദ്ദേശിക്കുന്നു.

വിദേശ രാജ്യങ്ങളില്‍ പോലീസ് ജനങ്ങളോട് മാന്യമായി പെരുമാറുമ്പോള്‍ ഇവിടെ എടാ, പോടാ വിളികളാണ്. പൊതുജനത്തോട് എങ്ങനെ പെരുമാറണമെന്നതു സംബന്ധിച്ച് സേനയില്‍ ചേരുമ്പോള്‍ തന്നെ പോലീസുകാര്‍ക്ക് പരിശീലനം നല്‍കാന്‍ ഡി. ജി. പിയോട് നിര്‍ദേശിക്കുമെന്ന് കമ്മിഷന്‍ ആക്ടിങ് ചെയര്‍മാന്‍ പി.മോഹന്‍ദാസ് പറഞ്ഞു. കോഴിക്കോട്ട് മനുഷ്യാവകാശ സിറ്റിങ്ങിനിടെ സന്നദ്ധ പ്രവര്‍ത്തകനായ ജി. അനൂപ് ഉന്നയിച്ച ആവശ്യം പരിഗണിച്ചാണ് കമ്മിഷന്‍ നിർദ്ദേശം നൽകാൻ തീരുമാനം എടുത്തത്.

0Shares