
കൊച്ചി: പോലീസിന്റെ ആവശ്യം തള്ളിക്കൊണ്ട് നടിയെ ആക്രമിച്ച കേസില്‍ ഹൈക്കോടതി ജാമ്യത്തില്‍ ഇളവ് അനുവദിച്ചു. ജാമ്യത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിബന്ധനകളില്‍ ഇളവ് നല്‍കരുതെന്ന് പോലീസ് ശക്തിയായി വാദിച്ചെങ്കിലും കോടതി തള്ളുകയായിരുന്നു. കര്‍ശന വ്യവസ്ഥകളോടെയാണ് ഇളവ്. നാലു ദിവസം വിദേശത്തു തങ്ങാനുള്ള അനുമതിയാണ് ഹൈക്കോടതി നല്‍കിയിരിക്കുന്നത്. ആറു ദിവസത്തേക്കിന് പാസ്‌പോര്‍ട്ട് വിട്ടു നല്‍കണമെന്നാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ആരൊയൊക്കെ കാണും, എവിടൊക്ക സന്ദര്‍ശനം നടത്തും തുടങ്ങിയ കാര്യങ്ങള്‍ വ്യക്തമാക്കി അങ്കമാലി മജ്‌സ്‌ട്രേട്ടിന് മുന്നില്‍ സ്റ്റേറ്റ്‌മെന്റ് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.

10 ദിവസത്തേക്ക് ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിക്കണമെന്നാണ് ദിലീപ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. ജാമ്യവ്യവസ്ഥ അനുസരിച്ചാണ് ദിലീപ് അങ്കമാലി മജിസ്‌ട്രേട്ട് കോടതിയില്‍ പാസ്‌പോര്‍ട്ട് സമര്‍പ്പിച്ചത്. ദുബായിയിലെ കരാമയില്‍ ആരംഭിക്കുന്ന ദേ പുട്ട് റസ്റ്റോറന്റിന്റെ ഉദ്ഘാടനത്തിന് പോകാന്‍ പാസ്‌പോര്‍ട്ട് വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. 29ന് ആണ് കടയുടെ ഉദ്ഘാടനം.
