
തിരുവനന്തപുരം: പോലീസിനെ കണ്ട് കായലില്‍ ചാടിയ യുവാവ് മുങ്ങി മരിച്ചു. ചീട്ടുകളിക്കുകയായിരുന്ന യുവാവ് പോലീസിനെ കണ്ടതോടെ ഭയന്ന് ഓടുകയും കായലിലേക്ക് എടുത്തുചാടുകയുമായിരുന്നു. തിരുവനന്തപുരത്ത് അഞ്ചുതെങ്ങ് കായിക്കര പാലത്തിന് സമീപത്താണ് സംഭവം.

ഇയാളെ ചിറയന്‍കീഴ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആശുപത്രിയില്‍ എത്തിയപ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു. പഴഞ്ചിറ സ്വദേശി സാജനാണ് മരിച്ചത്. മരിച്ച യുവാവിനെ കുറിച്ച് വിവരം ഒന്നും ലഭിച്ചിട്ടില്ലെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.
