പൊസളിഗെ റോഡിന് എം.പി. ഫണ്ട് ആവശ്യപ്പെടാന്‍ ബെള്ളൂര്‍ പഞ്ചായത്ത് ഭരണസമിതി തീരുമാനം

  • Post category:local news
  • Reading time:1 min read
You are currently viewing പൊസളിഗെ റോഡിന് എം.പി. ഫണ്ട് ആവശ്യപ്പെടാന്‍ ബെള്ളൂര്‍ പഞ്ചായത്ത് ഭരണസമിതി തീരുമാനം

ബെള്ളൂര്‍: പൊസളിഗെ കോളനി റോഡ് നവീകരിക്കാന്‍ ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എം.പി, എംഎല്‍എ, ജില്ലാ ഭരണകൂടം, സംസ്ഥാന സര്‍ക്കാര്‍, പട്ടികജാതി വകുപ്പ് എന്നിവര്‍ക്ക് കത്ത് നല്‍കാന്‍ ബെള്ളൂര്‍ പഞ്ചായത്ത് ഭരണസമിതിയോഗം തീരുമാനിച്ചു. പഞ്ചായത്തിലെ എസ്.സി കോളനി ഉള്‍പ്പെടുന്ന പൊസോളിഗയിലെ 78 കുടുംബങ്ങള്‍ ജീവിക്കുന്ന പ്രദേശത്ത് റോഡില്ല. അഥവാ റോഡു നിര്‍മ്മിക്കാന്‍ ജന്മിയായ സ്വകാര്യ വ്യക്തി സമ്മതിക്കാത്തതും പ്രശ്‌നമായിട്ടുണ്ട്. താഴ്ന്ന ജാതിക്കാര്‍ തന്റെ വീടിന്റെ സമീപത്തോടെ നടക്കാനും രോഗികളെ ആമ്പുലന്‍സ് ഉള്‍പ്പെടെയുള്ള വാഹനങ്ങളില്‍ ഹോസ്പിറ്റലില്‍ എത്തിക്കാനും അനുവദിക്കാത്തിനെ തുടര്‍ന്ന് വിവിധ സംഘടനകള്‍ പ്രതിഷേധം നടത്തിവരികയാണ്. നിലവില്‍ പഞ്ചായത്തിന് ഇതിനാവശ്യമായ തനത് ഫണ്ട് ഇല്ലാത്തതിനാലാണ് പ്രസിഡണ്ട് എം.ലതയുടെ നേതൃത്വത്തില്‍ പ്രത്യേകയോഗം ചേര്‍ന്ന് തീരുമാനമെടുത്തത്. കൂടാതെ അടിയന്തരമായി തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി താല്‍ക്കാലിക പരിഹാരമെന്ന നിലയില്‍ ആവശ്യമായ അറ്റകുറ്റപ്പണികള്‍ നടത്തും. അതിനായി അടുത്ത ദിവസം തന്നെ ബന്ധപ്പെട്ടവരുടെ യോഗം ചേരും. കെ.ഗീത അവതരിപ്പിച്ച പ്രമേയം പഞ്ചായത്ത് ഭരണസമിതി ഏകകണ്ഠേനയാണ് പാസാക്കിയത്.

0Shares