കാസര്‍കോട്: പൊലീസ് ഉദ്യോഗസ്ഥര്‍ സാമൂഹ്യ സ്പന്ദനങ്ങള്‍ അറിഞ്ഞുപ്രവര്‍ത്തിക്കണമെന്നും സമൂഹ വികസനത്തില്‍ പോലിസ്‌ന് പ്രധാന കടമയുണ്ടെന്നും വിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് പറഞ്ഞു. കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഗ്രസ് ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പണക്കാര്‍ കൂടുതല്‍ പണക്കാരാവുകയും പാവങ്ങള്‍, കൂടുതല്‍ ദരിദ്രരായി തീരുകയും ചെയ്യുന്ന വര്‍ത്തമാന സാഹചര്യമാണ് നിലവിലുള്ളത്. സമൂഹത്തിന്റെ സുസ്ഥിര വികസനത്തിനു നാലു ഘടകങ്ങളാണുള്ളത്. ഈ നാലു ഘടകങ്ങളില്‍ ഒന്നായ സമൂഹ സ്പന്ദനത്തില്‍ പൊലീസിനു നിര്‍ണ്ണായക ഭാഗമാണ് നിര്‍വ്വഹിക്കാനുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് ബാബു പെരിങ്ങേത്ത് അധ്യക്ഷനായി. എന്‍.എ നെല്ലിക്കുന്ന് എം എല്‍ എ ജില്ലാ പൊലീസ് ചീഫ് കെ ജി സൈമണ്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ജില്ലാപഞ്ചായത്തംഗം വി.പി.പി മുസ്തഫ, നഗരസഭാ വൈസ് ചെയര്‍മാന്‍ എല്‍.എ മഹമൂദ് ഹാജി, ഡി.വൈ.എസ്.പി എം.വി സുകുമാരന്‍, കെ.കെ പ്രേംകുമാര്‍, ആര്‍ പ്രശാന്ത്, രവീന്ദ്രന്‍, മഹേഷ് കെ.പി.വി രാജീവന്‍, ടി.എ ഷാഫി സംബന്ധിച്ചു.
പൊലീസ് സാമൂഹ്യ സ്പന്ദനങ്ങള്‍ അറിഞ്ഞു പ്രവര്‍ത്തിക്കണമെന്ന് മന്ത്രി രവീന്ദ്രനാഥ്