കോട്ടയം: പൊന്‍കുന്നം പോലീസ് സ്റ്റേഷനിലേക്ക് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പൊന്‍കുന്നത്തെ ഒരു സ്‌കൂളില്‍ ആര്‍.എസ്.എസ് ക്യാമ്പ് സംഘടിപ്പിച്ചതിനെതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്. പോലീസ് സ്റ്റേഷനിലെ ജനല്‍ ചില്ലുകളും സിസിടിവി ക്യാമറയും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു.
