പൊന്നും വിലയില്‍ മിന്നി തിളങ്ങി ഇശാന്ത് ശര്‍മ്മ.

  • Post category:news
  • Reading time:1 min read
You are currently viewing പൊന്നും വിലയില്‍ മിന്നി തിളങ്ങി ഇശാന്ത് ശര്‍മ്മ.

മുംബൈ: ഐ.പി.എല്‍ താര ലേലത്തില്‍ പൊന്നും വിലയുള്ള താരങ്ങളുടെ കൂട്ടത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ പേസ് ബൗളര്‍ ഇശാന്ത് ശര്‍മ്മയും. ലേലത്തില്‍ ഏറ്റവും കൂടുതല്‍ അടിസ്ഥാന മൂല്യമുള്ള ഏഴ് താരങ്ങളില്‍ ഒരാളായാണ് ഇശാന്തിനെ തിരഞ്ഞെടുത്തത്. രണ്ട് കോടി അടിസ്ഥാന മൂല്യമുള്ള കളിക്കാരുടെ പട്ടികയില്‍ ഇംഗ്ലണ്ടാണ് ഏറ്റവും മുന്നില്‍. ഏകദിന, ട്വന്റി20 നായകന്‍ ഇയാന്‍ മോര്‍ഗന്‍, ബെന്‍ സ്റ്റോക്‌സ്, ക്രിസ് വോക്‌സ് എന്നിവരാണ് ഏഴംഗ പട്ടികയിലെ ഇംഗ്ലീഷ് താരങ്ങള്‍.
ഓസീസ് പേസര്‍മാരായ മിച്ചല്‍ ജോണ്‍സണ്‍, പാറ്റ് കുമ്മിന്‍സ്, ശ്രീലങ്കന്‍ നായകന്‍ ഏഞ്ചലോ മാത്യൂസ് എന്നിവരാണ് ഇതേ വിലയിലുള്ള മറ്റു താരങ്ങള്‍.
ഒരിക്കലെങ്കിലും ഇന്ത്യയെ അന്താരാഷ്ട്ര രംഗത്ത് പ്രതിനിധീകരിച്ചിട്ടുള്ള 24 കളിക്കാരാണ് ലേലത്തിനുളള താരങ്ങളുടെ പട്ടികയിലുള്ളത്. ഇശാന്ത് ശര്‍മ്മ ഒഴികെയുള്ള മറ്റ് 23 പേര്‍ക്കും 30 ലക്ഷം രൂപയാണ് നിശ്ചയിച്ചിട്ടുള്ള അടിസ്ഥാന വില. ഫെബ്രുവരി 20ന് ബെംഗളൂരുവിലാണ് താരലേലം നടക്കുന്നത്.

0Shares