
കൊച്ചി: പൊതുസമൂഹത്തില്‍ അവഹേളിക്കുന്നവരുടെ കരണം അടിച്ചു പൊളിക്കുമെന്നും മാത്രമല്ല, കിട്ടിയാല്‍ തല്ലുമെന്നും ബി. ജെ. പി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍.

അദ്ദേഹത്തിന്റെ വീട്ടില്‍ താന്‍ പോയെന്നും ഭക്ഷണം കഴിച്ചെന്നും, അനിയാ എന്നു പറഞ്ഞ് ചേര്‍ത്തു നിര്‍ത്തിയെന്നും സുധീഷ് മിന്നി പറയുന്നു. താന്‍ പറയാത്തതും ചെയ്യാത്തതുമായ കാര്യങ്ങള്‍ ശരീരത്തില്‍ ഉള്‍പ്പെടെ പ്രയോഗിച്ച് പറയാന്‍ അയാള്‍ തന്റേടം കാട്ടി. പച്ചക്കള്ളം പറഞ്ഞു പരത്തി. സുധീഷ് മിന്നിയെ തന്റെ മുന്നില്‍ കിട്ടിയാല്‍ അടിച്ച് കരണം പൊളിക്കുമെന്ന് വീണ്ടും പറയുന്നുവെന്നും കേസാകുമ്പോള്‍ അത് നടത്തുമെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. ഒരു സ്ത്രീയെക്കുറിച്ചും പറയാന്‍ പാടില്ലാത്തതാണ് സുധിഷ് മിന്നി കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നവമാധ്യമങ്ങളിലൂടെ എഴുതിക്കൊണ്ടിരിക്കുന്നത് എന്ന് ശോഭ കൂട്ടിച്ചേര്‍ത്തു.
