
കാസര്‍കോട്: പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ദ്ധിക്കുന്നത് പൊതു വിദ്യാഭ്യാസ യജ്ഞം വലിയ രീതിയില്‍ നടക്കുന്നുവെന്നതിന്‍റെ ഉത്തമ ഉദാഹരണമാണെന്ന് റവന്യൂ ഭവന നിര്‍മ്മാണ മന്ത്രി ഇ. ചന്ദ്രശേഖരന്‍. കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി പരപ്പ ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍മ്മിച്ച കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അടിസ്ഥാന സൗകര്യം ഏര്‍പ്പെടുത്തുന്ന ചുമതല ജില്ലാ പഞ്ചായത്തിന്‍റെതാണ്. സര്‍ക്കാര്‍ പദ്ധതി വിഹിതങ്ങളില്‍ നിന്നും അനുവദിച്ചുകൊടുക്കുന്ന ഫണ്ട് മാത്രമാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വേണ്ടിയും ഉപയോഗിക്കേണ്ടത്. അതുകൊണ്ട് തന്നെ ഒരു പൊതു വിദ്യാലയത്തിന് അവശ്യം വേണ്ട സൗകര്യങ്ങള്‍ ഒരുക്കാന്‍ എം.എല്‍.എ, എം.പി ഫണ്ടുകളും മറ്റ് സ്‌കീമുകളും ഉപയോഗപ്പെടുത്തി പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. വിദ്യാലയങ്ങള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ഉപജില്ല, ജില്ല, സംസ്ഥാന മത്സരങ്ങളില്‍ മികച്ച നേട്ടം കൈവരിച്ച വിദ്യാര്‍ത്ഥികള്‍ക്കും, സ്‌കൂളിലെ കായി കഅധ്യാപകനും മന്ത്രി സമ്മാനങ്ങള്‍ വിതരണം ചെയ്തു.സംസ്ഥാനത്ത് വിവിധ സാഹചര്യങ്ങളിലായി അകാലത്തില്‍ പൊലിഞ്ഞു പോയ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി മൗന പ്രാര്‍ത്ഥനയും ചടങ്ങില്‍ നടന്നു
ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച കെട്ടിടം കാസര്‍കോട് എം.പി രാജ്മോഹന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. ജി. സി ബഷീര്‍ അധ്യക്ഷനായി. കാസര്‍കോട് പി.ഡബ്യൂ.ഡി ബില്‍ഡിങ് ഡിവിഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ എ. അനില്‍കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. രാജന്‍, ജില്ലാ പഞ്ചായത്ത് അംഗം ജോസ് പതാല്‍, പരപ്പ ബ്ലോക്ക് വൈസ് പ്രസിഡന്റ് പി.വി തങ്കമണി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ രാധ വിജയന്‍, പി.ടി.എ പ്രസിഡന്റ് കെ. ദാമോദരന്‍, എസ്.എം.സി ചെയര്‍മാന്‍ സി. നാരായണന്‍ഡ , മദര്‍ പി. ടി. എ പ്രസിഡന്റ് സ്വര്‍ണലത, ഹെഡ്മാസ്റ്റര്‍ ഇ.കെ അബ്ദുല്‍മജീദ്, സീനിയര്‍ എച്ച്.എസ്.എസ്.ടി പി ഹരീഷ്‌കുമാര്‍, സീനിയര്‍ അസിസ്റ്റന്റ് വി.കെ പ്രഭാവതി, സ്റ്റാഫ് സെക്രട്ടറി കെ.വി രജിത, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവര്‍ സംസാരിച്ചു. കിനാനൂര്‍ കിന്തളം പഞ്ചായത്ത് പ്രസിഡന്റ് എ. വിധുബാല സ്വാഗതവും പരപ്പ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സുരേഷ് കക്കോട്ട് നന്ദിയും പറഞ്ഞു.
