കാസര്‍കോട്: ചരിത്ര പ്രസിദ്ധമായ പൈക്ക മണവാട്ടി ഉറൂസിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തായയതായി ഉറൂസ് കമ്മിറ്റി സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ശനിയാഴ്ച രാവിലെ 9.30നു അസയ്യിദ് മുഹമ്മദ് തങ്ങള്‍ മദനിയുടെ നേതൃത്വത്തില്‍ നടക്കുന്ന മഖാം സിയാറത്തോടെ ഉറൂസ് കമ്മിറ്റി ചെയര്‍മാന്‍ ഹാജി പി.എം മുഹമ്മദ് കുഞ്ഞി പതാക ഉയര്‍ത്തും. രാത്രി എട്ടിനു നടക്കുന്ന ഉദ്ഘാടന സമ്മേളനം സമസ്ത ജില്ലാ പ്രസിഡന്റ് ത്വാഖാ അഹമ്മദ് മൗലവി ഉദ്ഘാടനം ചെയ്യും. പൈക്ക ഖാസി അസയ്യിദ് മുഹമ്മദ് തങ്ങള്‍ മദനി അധ്യക്ഷനാകും. സയ്യിദ് യു.പി.എസ് തങ്ങള്‍ പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കും. പി.എ സുബൈര്‍ ദാരിമി മുഖ്യ പ്രഭാഷണം നടത്തും. മാര്‍ച്ച് നാലിനു നടക്കുന്ന സമാപന സമ്മേളനം സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
കുമ്മനം നിസാമുദ്ദീന്‍ അസ്ഹരി മുഖ്യപ്രഭാഷണം നടത്തും. മാര്‍ച്ച് അഞ്ചിനു രാവിലെ നടക്കുന്ന അന്നദാനത്തോടെ ഉറൂസിന് സമാപനമാകും. വാര്‍ത്താസമ്മേളനത്തില്‍ പൈക്ക മുദരീസ് സുബൈര്‍ ദാരിമി, ഉറൂസ് കമ്മിറ്റി ചെയര്‍മാന്‍ ഹാജി പി.എം മുഹമ്മദ് കുഞ്ഞി, ഹനീഫ, ബി.എ റഹ്മാന്‍, അബ്ദുല്‍ റസാഖ് സംബന്ധിച്ചു.
പൈക്ക മണവാട്ടി ബീവി ഉറൂസിന് ശനിയാഴ്ച കൊടി ഉയരും