
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സ്വർണ്ണ വേട്ട. പേസ്റ്റ് രൂപത്തിലാക്കിയ മൂന്നേകാല്‍ കിലോ സ്വർണ്ണമാണ് പിടികൂടിയത്. സംഭവത്തില്‍ രണ്ടു കോഴിക്കോട് സ്വദേശികളെ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം അറസ്റ്റ് ചെയ്തു.

ഒന്നേകാല്‍ കോടി രൂപ വിലമതിക്കുന്ന സ്വര്‍ണം ഇവര്‍ അബുദാബിയില്‍നിന്നാണ് കൊണ്ടുവന്നത്. സ്വര്‍ണ്ണം അടിവസ്ത്രത്തിനുള്ളിലും ശരീരത്തിലും ഒളിപ്പിച്ചു കടത്താനാണ് ഇവര്‍ ശ്രമിച്ചത്.
