വാഷിങ്ടണ്‍: അന്നാബെല്ല സിനിമയുടെ രണ്ടം ഭാഗം പുറത്തിറങ്ങി. പതിവു പോലെ പ്രേക്ഷകരെ പേടിപ്പിച്ച് നിര്‍ത്തുക എന്നതാണ് അന്നബെല്ല ക്രിയേഷന്‍സ് എന്ന് പേരിട്ടിരിക്കുന്ന ഈ ഭാഗത്തിന്റെയും ഉദ്ദേശം.

കളിപ്പാവയുണ്ടാക്കുന്ന ഒരു മനുഷ്യന്റെ കുഞ്ഞിന്റെ അപകടമരണവും അതേ തുടര്‍ന്നുണ്ടാകുന്ന പ്രശ്‌നങ്ങളുമായാണ് കഥ മുന്നോട്ട് പോകുന്നത്. ഡേവിഡ് എഫ് സാന്‍ഡ്ബര്‍ഗ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് പീറ്റര്‍ സഫ്രാനും ജെയിംസ് വാനും ചേര്‍ന്നാണ്. ചിത്രം ഓഗസ്റ്റ് 11ന് തീയേറ്ററുകളിലെത്തും.