പെൺകുട്ടികളെ പ്രണയിച്ച് വശീകരിക്കും, ചിത്രങ്ങളും വീഡിയോയുമെടുത്ത് വീട്ടുകാരെ ബ്ലാക്മെയില്‍ ചെയ്യും; പ്രണയത്തെ വരുമാനമാക്കിയ യുവാവിനെ പോലീസ് പിടികൂടി.

  • Post category:news
  • Reading time:1 min read
You are currently viewing പെൺകുട്ടികളെ പ്രണയിച്ച് വശീകരിക്കും, ചിത്രങ്ങളും വീഡിയോയുമെടുത്ത് വീട്ടുകാരെ ബ്ലാക്മെയില്‍ ചെയ്യും; പ്രണയത്തെ വരുമാനമാക്കിയ യുവാവിനെ പോലീസ് പിടികൂടി.

തൃശൂര്‍ : പെൺകുട്ടികളെ പ്രണയിച്ച് പണം തട്ടുന്നയാളെ പോലീസ് പിടികൂടി. തൃക്കൂര്‍ സ്വദേശി അക്കുവെന്ന് വിളിക്കുന്ന രതീഷാണ് പിടിയിലായത്. പെണ്‍കുട്ടിയെ ഫേസ്ബുക്കും വാട്സ്‌ആപ്പും വഴി പ്രണയം നടിച്ച്‌ വശീകരിച്ച്‌ ചിത്രങ്ങളും വീഡിയോയുമെടുത്ത് വീട്ടുകാരെ കാണിച്ച്‌ ബ്ലാക്മെയില്‍ ചെയ്ത് പണം ഉണ്ടാക്കലാണ് ഇയാളുടെ സ്ഥിരം പരിപാടി.

തൃശൂര്‍ ഈസ്റ്റ് പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വിവിധ കേസുകളില്‍ നേരത്തെയും ഇയാള്‍ പ്രതിയായിരുന്നതായും മണ്ണൂത്തി സ്റ്റേഷനില്‍ ബലാത്സംഗ കേസടക്കം ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസ് നിലവിലുള്ളതായും പോലീസ് പറഞ്ഞു.

0Shares