കാസര്‍കോട് പെര്‍ളയില്‍ കണ്ടെത്തിയ അജ്ഞാത മൃതദേഹം കൊലപാതകം തന്നെ; കൊല്ലപ്പെട്ടത് ആര്..? അന്വേഷണം ഉര്‍ജിതമാക്കി ജില്ലാ പോലിസ് ചീഫ്

  • Post category:local news
  • Reading time:1 min read
You are currently viewing കാസര്‍കോട് പെര്‍ളയില്‍ കണ്ടെത്തിയ അജ്ഞാത മൃതദേഹം കൊലപാതകം തന്നെ; കൊല്ലപ്പെട്ടത് ആര്..? അന്വേഷണം ഉര്‍ജിതമാക്കി ജില്ലാ പോലിസ് ചീഫ്

പെര്‍ള: അഴുകിയ നിലയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തിയ പെര്‍ള കാട്ടുകുക്കെ പര്‍ളത്തടുക്കയിലെ സ്വകാര്യ വ്യക്തിയുടെ പറമ്പ് ജില്ലാ പൊലീസ് മേധാവി കെ.ജി സൈമണ്‍ സന്ദര്‍ശിച്ചു. വിദ്യാനഗര്‍ സി.ഐ ബാബു പെരിങ്ങയത്തും ഒപ്പമെത്തിയിരുന്നു. പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടിനെ തുടര്‍ന്ന് കൊലയാണെന്ന നിഗമനത്തിലാണ് പോലിസിപ്പോഴുള്ളത്. ഒരാഴ്ചമുമ്പാണ് അഴുകിയ നിലയില്‍ മൃതദേഹം കണ്ടത്. മൃതദേഹം തിരിച്ചറിയാത്തതിനാല്‍ പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം പരിയാരത്ത് തന്നെ സംസ്‌കരിക്കുകയായിരുന്നു. കൊലയെന്ന് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടില്‍ പറയുന്നുണ്ടെങ്കിലും മൃതദേഹം ഇതുവരേയും തിരിച്ചറിയാത്തത് പൊലീസിനെ വലക്കുകയാണ്.തലയുടെ പിറകിലേറ്റ അടിയാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടില്‍ പറയുന്നുണ്ട്. തലയോട്ടി പൊട്ടിയ നിലയിലായിരുന്നു. തമിഴ്നാട് സ്വദേശിയുടേതാണ് മൃതദേഹമെന്ന സംശയത്താല്‍ ഈ ഭാഗത്ത് ജോലിചെയ്തിരുന്ന തമിഴ്നാട് സ്വദേശികളെക്കുറിച്ച് അന്വേഷണം നടത്തിയെങ്കിലും യാതൊരു തുമ്പും ലഭിച്ചില്ലെന്നാണറിയുന്നത്. ആദ്യം അ സ്വാഭാവിക മരണത്തിനായിരുന്നു ബദിയടുക്ക പൊലീസ് കേസെടുത്തിരുന്നത്. എന്നാല്‍ പോസ്റ്റ്മോര്‍ട്ട റിപോര്‍ട്ടിനെ തുടര്‍ന്നാണ് കൊലപാതകത്തിന് കേസെടുത്തത്.

0Shares