പയ്യന്നൂര്‍: പെരുമ്പ കെ.എസ്.ആര്.ടി.സി ബസ് സ്റ്റാന്‍ഡിന് സമീപം ദേശീയ പാതയില്‍ ലോറി ബൈക്കിലിടിച്ച് പോലീസുകാരന് മരിച്ചു. പയ്യന്നൂര്‍ പോലീസ് സ്റ്റേഷനില്‍ സീനിയര്‍ പോലീസ് ഓഫീസറും കാങ്കോല്‍ എ.എല്‍.പി സ്കൂളിന് സമീപത്തെ താമസക്കാരനുമായ തെക്കേടത്ത് പുതിയ വീട്ടില്‍ രഘുനാഥ(47)ാണ് മരിച്ചത്. കാഞ്ഞങ്ങാട് ഭാഗത്ത് നിന്നും കണ്ണൂര്‍ ഭാഗത്തേക്ക് ഗ്യാസ് സിലിണ്ടര്‍ കയറ്റി പോകുകയായിരുന്ന ലോറി കാങ്കോലില്‍ നിന്നും പയ്യന്നൂരിലേക്ക് വരികയായിരുന്ന രഘുനാഥന് ഓടിച്ച ബുള്ളറ്റില്‍ ഇടിക്കുകയായിരുന്നു.
ഡിവൈഡറിനും ലോറിക്കും ഇടയില്‍ കുടുങ്ങിയ ബുള്ളറ്റില്‍ നിന്നും രഘുനാഥന് ലോറിക്കടിയിലേക്ക് തെറിച്ച് വീഴുകയായിരുന്നു. ലോറി രധുനാഥന്റെ ശരീരത്തിലൂടെ കയറിയിറങ്ങി. രാഘുനാഥന്‍ സംഭവ സ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു. പരേതനായ കൃഷ്ണന് നമ്പ്യാരുടെയും(റിട്ട. കോടതി ജീവനക്കാരന്, പയ്യന്നൂര്‍) പി.പി തമ്പായിയുടെയും മകനാണ്. ഭാര്യ: സീമ (തിമിരി), മക്കള്‍: ഹര്‍ഷിത, കാര്‍ത്തിക്. സഹോദരങ്ങള്‍: ദീപ, രൂപ, സുരേഷ് (ദുബൈ).