പെരുമ്പാവൂരില്‍ ബസും കാറും കൂട്ടിയിടിച്ച് അഞ്ചുമരണം; അപകടം നെടുമ്പാശേരി വിമാനത്താവളത്തിലേക്കുള്ള യാത്രക്കിടെ

  • Post category:news
  • Reading time:1 min read
You are currently viewing പെരുമ്പാവൂരില്‍ ബസും കാറും കൂട്ടിയിടിച്ച് അഞ്ചുമരണം; അപകടം നെടുമ്പാശേരി വിമാനത്താവളത്തിലേക്കുള്ള യാത്രക്കിടെ

കൊച്ചി: പെരുമ്പാവൂരിന് സമീപം ബസും കാറും കൂട്ടിയിടിച്ച് ബന്ധുക്കളും സുഹൃത്തുക്കളുമടക്കം അഞ്ചുപേര്‍ മരിച്ചു.
രണ്ട് പേര്‍ക്ക് പരിക്കേറ്റു. പുലര്‍ച്ചെ രണ്ടരയോടെ ഉണ്ടായ അപകടത്തില്‍ ഇടുക്കി ഏലപ്പാറ സ്വദേശികളാണ് മരിച്ചത്. ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു. പുത്തന്‍പുരയ്ക്കല്‍ യേശുദാസിന്റെ മകന്‍ ജെറിന്‍(22), ഏലപ്പാറ ഫെയര്‍ഫീല്‍ഡ് എസ്റ്റേറ്റില്‍ സ്റ്റീഫന്റെ മകന്‍ ജീനീഷ് (22), മൂലയില്‍ വില്‍സന്റെ മകന്‍ വിജയന്‍, സെബ്മിവാരി എസ്റ്റേറ്റില്‍ ഹരിയുടെ മകന്‍ കിരണ്‍(21), ചെമ്മണ്ണ് എസ്റ്റേറ്റില്‍ റോയിയുടെ മകന്‍ ഉണ്ണി(20) എന്നിവരാണ് മരിച്ചത്. ജെറിന്റെ സഹോദരന്‍ ജിബിന്‍, സുജിത്ത് എന്നിവരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസും കാറുമാണ് കൂട്ടിയിടിച്ചത്. ഒമാനിലേക്ക് പോകുന്ന ജിബിനെ കൊണ്ടുവിടാന്‍ നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് പോകുകയായിരുന്നു ഇവര്‍. ഏഴുപേരാണ് കാറിലുണ്ടായിരുന്നത്. കാര്‍ പുര്‍ണമായും ബസിനുള്ളിലേക്ക് ഇടിച്ച കയറിയ നിലയിലാണ്. വല്ലം ഭാഗത്തെ തടിലോറിയെ മറികടന്ന് വന്ന കാര്‍ ബസിലിടിക്കുകയായിരുന്നുവെന്ന് പറയുന്നു. ഇടിയുടെ ആഘാതത്തില്‍ ബസ് റോഡിന് കുറുകെയായി. കനത്ത മഴ രക്ഷാപ്രവര്‍ത്തനം തടസ്സപ്പെടുത്തി. സ്ഥിരമായി അപകടമുണ്ടാകുന്ന സ്ഥലമാണ് ഇവിടമെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് വിലയിരുത്തല്‍ കനത്തമഴയും അപകടത്തിന്റെ വ്യാപ്തി കൂട്ടിയെന്നും കരുതുന്നു. ഡ്രൈവര്‍ മദ്യപിച്ചിരുന്നോ എന്നും പോലീസ് സംശയിക്കുന്നുണ്ട്.

0Shares