പെരുമ്പള(കാസര്‍കോട്): ചെല്ലുഞ്ഞിയിലെ കര്‍ഷകനും പഴയകാല കമ്യൂണിസ്‌റ്, കര്‍ഷകസംഘം പ്രവര്‍ത്തകനുമായ കരിച്ചേരി മുത്തുനായര്‍ (98) അന്തരിച്ചു. ചൊവ്വാഴ്ച രാവിലെ പത്തോടെയാണ് അന്ത്യം സംഭവിച്ചത്. 1950 ല്‍ ഇന്ത്യന്‍ കമ്യൂണിസ്‌റ് പാര്‍ട്ടി അംഗമായി പൊതുപ്രവര്‍ത്തനം തുടങ്ങുകയും പെരുമ്പളയില്‍ കര്‍ഷകസംഘം കെട്ടിപ്പടുക്കുന്നതില്‍ നേതൃനിരയില്‍ പ്രവര്‍ത്തിച്ചിരുന്നു. എ.കെ.ജി, ഇ.കെ നായനാര്‍, എന്‍.ജി കമ്മത്ത് തുടങ്ങിയ തേതാക്കള്‍ക്ക് പെരുമ്പളയില്‍ ഒളിവുകാല പാര്‍ട്ടി പ്രവര്‍ത്തത്തില്‍ സഹായിയായി പ്രവര്‍ത്തിച്ചു. ദീര്‍ഘകാലം പെരുമ്പളയിലെ സി.പി.എം അനുഭാവിയായി പ്രവര്‍ത്തിച്ച മുത്തുനായരെ കര്‍ഷകസംഘം മികച്ച കര്‍ഷകനെന്ന നിലയില്‍ ആദരിച്ചിരുന്നു. ഉച്ചയോടെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.
പെരുമ്പള കരിച്ചേരി തറവാട് കരണവരായിരുന്നു. ഭാര്യ: പരേതയായ മുങ്ങത്ത് നാരായണിയമ്മ. മക്കള്‍: എം കാര്‍ത്യായനി, എം രമണി, എം നാരായണന്‍, എം മീനാക്ഷി, എം ബാലകൃഷ്ണന്‍. മരുമക്കള്‍: എം ജയന്‍ (റിട്ട.പോസ്‌റ്മാന്‍, വൈസി നഗര്‍), ഇ കുഞ്ഞികണ്ണന്‍ ( മാനടുക്കം ), എം ഗംഗാധരന്‍ ബേനൂര്‍ (അജ്മാന്‍ ), ടി ശശികല (അണിഞ്ഞ), ടിഎന്‍ പ്രമീള (പാടി). സഹോദരങ്ങള്‍: കെ നാരായണന്‍ നായര്‍ മയ്യാലം, പരേതരായ കെ കുഞ്ഞമ്പുനായര്‍, കെ കൃഷ്ണന്‍ നായര്‍, കെ നാരായണി.
പെരുമ്പളയിലെ ‘സഖാവ്’ മുത്തുനായര്‍ അന്തരിച്ചു