പെരുമഴയില്‍ നനഞ്ഞു കുതിര്‍ന്നു; പക്ഷേ എല്ലാം ക്ലീന്‍- എ ബിഗ്ഗ് സല്യൂട്ട്, ദുബൈ!.

  • Post category:news
  • Reading time:1 min read
You are currently viewing പെരുമഴയില്‍ നനഞ്ഞു കുതിര്‍ന്നു; പക്ഷേ എല്ലാം ക്ലീന്‍- എ ബിഗ്ഗ് സല്യൂട്ട്, ദുബൈ!.

ദുബായ്: കഴിഞ്ഞ ദിവസം മണിക്കൂറുകളോളം പെയ്ത മഴയില്‍ നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ രൂപപ്പെട്ട വെള്ളക്കെട്ടുകള്‍ അടിയന്തിരമായി നീക്കം ചെയ്ത് ദുബായ് മുനിസിപ്പാലിറ്റി മാതൃകയായി. 5000ത്തിലധികം ജീവനക്കാരെ രംഗത്തിറക്കിയാണ് ദുബായ് മുനിസിപ്പാലിറ്റി ഏറെ ശ്രമകരമായ ദൗത്യം പൂര്‍ത്തിയാക്കിയത്. ഞായറാഴ്ച ഉച്ചയ്ക്ക് ആരംഭിച്ച മഴ തിങ്കളാഴ്ച പുലര്‍ച്ചെ വരെ നീണ്ടപ്പോള്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടു. നിലവില്‍ വെള്ളം ഒഴുകി പോകുവാനുള്ള ചാലുകള്‍ ഉണ്ടായിരുന്നിടത്ത് അത്തരം ഓടകള്‍ ക്ലീന്‍ ചെയ്തും, അല്ലാത്ത മേഖലകളില്‍ ടാങ്കറുകളില്‍ വെള്ളം ശേഖരിച്ച് മാറ്റിയുമാണ് റോഡ് ഗതാഗതം സുഗമമാക്കിയത്.


എമിറേറ്റിനെ പത്ത് മേഖലകളായി തിരിച്ച് ഓരോ മേഖലയ്ക്കും പ്രത്യേകം സംഘങ്ങളെ നിയോഗിച്ചാണ് ഗെയ്ത്ത് ദുബായ് സംഘത്തിന്റെ ശുചീകരണ പ്രവര്‍ത്തനം നടന്നത്. മഴക്കെടുതിയില്‍ ഏറെ പ്രയാസം സൃഷ്ടിച്ച 265 സ്ഥലങ്ങളായിരുന്നു കൂടുതല്‍ ജാഗ്രതയോടെ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കാന്‍ ആദ്യം തെരഞ്ഞെടുത്തത്. 22 പരാതികളാണ് വെള്ളം കെട്ടി നില്‍ക്കുന്നതുമായി മുനിസിപ്പാലിറ്റിക്ക് ലഭിച്ചത്. എല്ലാ പരാതികളും റെക്കോര്‍ഡ് വേഗത്തില്‍ പൂര്‍ത്തിയാക്കി അഭിമാനമായിരിക്കുകയാണ് എമിറേറ്റ് മുനിസിപ്പാലിറ്റി.

0Shares