പെരുങ്കളിയാട്ട നഗരിയിൽ പവലിയന്‍ ഒരുക്കാന്‍ ആരോഗ്യവകുപ്പ്

  • Post category:news
  • Reading time:1 min read
You are currently viewing പെരുങ്കളിയാട്ട നഗരിയിൽ പവലിയന്‍ ഒരുക്കാന്‍ ആരോഗ്യവകുപ്പ്

പെരിയ/ കാസര്‍കോട്: പെരുങ്കളിയാട്ടത്തിനായി അരങ്ങൊരുങ്ങുന്ന നഗരിയിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. ഡെപ്യൂട്ടി ഡി.എം..ഒ ഡോ. എ.വി.രാംദാസിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് പെരുങ്കളിയാട്ട നഗരിയിലെ സൗകര്യങ്ങൾ വിലയിരുത്തിയത്.

ഇവര്‍ പരിശോധനയ്ക്ക് ശേഷം ആഘോഷകമ്മിറ്റി ഭാരവാഹികൾക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നൽകി. പെരുങ്കളിയാട്ടദിനങ്ങളിൽ ആരോഗ്യവകുപ്പിന്‍റെ പ്രദർശന പവലിയനും ബോധവത്‌കരണ പരിപാടികളും ഒരുക്കുമെന്ന് രാംദാസ് അറിയിച്ചു.

0Shares