പെരിയ ഇരട്ട കൊലപാതകം; സി.പി.എം നേതാവ് മണികണ്ഡനും കല്ല്യോട്ടെ ബ്രാഞ്ച് സെക്രട്ടറിയും അറസ്റ്റിൽ

  • Post category:news
  • Reading time:1 min read
You are currently viewing പെരിയ ഇരട്ട കൊലപാതകം; സി.പി.എം നേതാവ് മണികണ്ഡനും കല്ല്യോട്ടെ ബ്രാഞ്ച് സെക്രട്ടറിയും അറസ്റ്റിൽ

കാസര്‍കോട്: പെരിയയിലെ ഇരട്ട കൊലപാതക കേസിൽ രണ്ട് സി.പി.എം നേതാക്കള്‍ അറസ്റ്റില്‍. സി.പി.എം ഉദുമ ഏരിയ സെക്രട്ടറി മണികണ്ഠന്‍, കല്യോട്ട് ബ്രാഞ്ച് സെക്രട്ടറി ബാലക്യഷ്ണന്‍ എന്നിവരയൊണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. തെളിവ് നശിപ്പിക്കള്‍, പ്രതികളെ ഒഴിവില്‍ കഴിയാന്‍ സഹായിക്കല്‍ എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തയിട്ടുള്ളത്. ഇരുവരേയും അന്വേഷണ സംഘം ഹോസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കി.

രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത് ലാൽ എന്നി യുവാക്കളെയാണ് സി പി എം അതി ദാരുണമായി കൊലചെയ്തത്. കേസ് സി.ബി.ഐ അന്വേഷിച്ചാല്‍ ഉദുമ എം.എല്‍.എ അടക്കം നിരവധി നേതാക്കൾ അകത്താകുമെന്ന് കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചു.

0Shares