പെരിയ ഇരട്ട കൊലപാതകം: ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഉദുമ എം.എല്‍.എ

  • Post category:news
  • Reading time:1 min read
You are currently viewing പെരിയ ഇരട്ട കൊലപാതകം: ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഉദുമ എം.എല്‍.എ

കാസര്‍കോട്: പെരിയ ഇരട്ട കൊലപാതകവുമായി ബന്ധപ്പെട്ട് ഉദുമ എം.എല്‍.എ കെ കുഞ്ഞിരാമാനെതിരെ കോൺഗ്രസ് ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി എം.എല്‍.എ. കൊലപാതകത്തിൽ ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണ്. പീതാംബരന്‍ കൊലപാതകം നടത്തിയത് പാര്‍ട്ടിയുടെ അറിവോടെയല്ലെ എന്നും പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടാണ് എം.എൽ.എ യുടെ പ്രതികരണം.

കൊലപാതകവുമായി ബന്ധപ്പെട്ട് പാർട്ടിക്ക് പങ്കുള്ളതായും പോലീസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്നും യൂ.ഡി.ഫ് നേതൃത്വം വ്യക്തമാക്കിയിരുന്നു. സി.ബി.ഐ അന്വേഷണം വേണം എന്നാണ് കോൺഗ്രസ് നിലപാട്. ഇന്നലെ കാസർകോട്ടെത്തിയ മുൻ മുഖ്യമന്തി ഉമ്മൻ‌ചാണ്ടിയും ഇതേ ആവശ്യം ഉന്നയിച്ചിരുന്നു.

0Shares