പെരിയ ഇരട്ട കൊലപാതകം: ആക്രമണങ്ങൾക്ക് അയവില്ല; സി.ബി.ഐ അന്വേഷണം അനിവാര്യമാണെന്ന് സുരേഷ് ഗോപി എം.പിയും

  • Post category:news
  • Reading time:1 min read
You are currently viewing പെരിയ ഇരട്ട കൊലപാതകം: ആക്രമണങ്ങൾക്ക് അയവില്ല; സി.ബി.ഐ അന്വേഷണം അനിവാര്യമാണെന്ന് സുരേഷ് ഗോപി എം.പിയും

കാസർകോട്: പെരിയ കല്ല്യോട്ട് കൊല്ലപ്പെട്ട കൃപേഷിൻ്റെയും ശരത്ത് ലാലിൻ്റെയും വീട് സുരേഷ് ഗോപി എം.പി സന്ദർശിച്ചു. ഞായറാഴ്ച്ച രാവിലെയായിരുന്നു നടനും എം.പി യുമായ സുരേഷ് ഗോപിയുടെ സന്ദർശനം. കൊലചെയ്യപ്പെട്ട രണ്ടുപേരുടെയും കുടുംങ്ങങ്ങളെ സന്ദർശിച്ച് ആശ്വസിപ്പിച്ച സുരേഷ് ഗോപി സംഭവത്തിൽ മാധ്യമങ്ങളോട് പ്രതികരിച്ചത് ഇങ്ങനെ.

കേസ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന ഐ.ജി ശ്രീജിത്ത് മികച്ച ഉദ്യോഗസ്ഥനാണ് എന്നാല്‍ അദ്ദേഹത്തെ നിയന്ത്രിക്കുന്ന ശക്തികളെ വിശ്വാസമില്ലെ. ഇരട്ടക്കൊലക്കേസില്‍ വേണ്ടത് സി.ബി.ഐ അന്വേഷണമാണ്. കൊലപാതകത്തിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ അത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പെരിയയിൽ അക്രമം തുടരുകയാണ്. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡണ്ടിൻ്റെ വീടിന് നേരെയാണ് കഴിഞ്ഞദിവസം അക്രമമുണ്ടായത്.

കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് രാജന്‍ പെരിയയുടെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. പെട്രോള്‍ നിറച്ച ബോട്ടിലുകള്‍ വീടിന് നേരെ തീ കൊളുത്തി എറിഞ്ഞതാണെന്നാണ് പ്രാഥമിക നിഗമനം. വീടിൻ്റെ വാതിലുകളും വാഹനവും ആക്രമണത്തില്‍ കത്തി നശിച്ചു.

0Shares