പെരിയ ഇരട്ട കൊലപാതകത്തില്‍ സി.ബി.ഐ അന്വഷണം പ്രഖ്യാപിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം: എ.കെ ആന്‍റണി

  • Post category:news
  • Reading time:1 min read
You are currently viewing പെരിയ ഇരട്ട കൊലപാതകത്തില്‍ സി.ബി.ഐ അന്വഷണം പ്രഖ്യാപിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം: എ.കെ  ആന്‍റണി

കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ പെരിയ ഇരട്ട കൊലപാതകത്തില്‍ സി.ബി.ഐ അന്വഷണം പ്രഖ്യാപിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്ന് കൊല്ലപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിച്ചതിന് ശേഷം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്‍റണി പറഞ്ഞു. രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്നും ലോക്സഭയിലേക്ക് മത്സരിക്കുന്നതിന്‍റെ ഗുണം ഇടത്പക്ഷത്തിനും ലഭിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

തമിഴ്നാട്ടില്‍ നീലഗിരിക്കടുത്ത് രണ്ട് മണ്ഡലങ്ങളില്‍ സി.പി.എമ്മും സി.പി.ഐയും മത്സരിക്കുന്നു, രാഹുല്‍ അടുത്തുള്ള വയനാട്ടില്‍ മത്സരിക്കുന്നത് അവര്‍ക്ക് അവിടെ ജയമൊരുക്കുമെന്നും ആന്‍റണി പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളല്‍ പങ്കെടുക്കാന്‍ കാസർകോടെത്തിയതായിരുന്നു അദ്ദേഹം. പെരിയയില്‍ അടുത്തിടെ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും കുടുംബാംഗങ്ങളെയും ആന്‍റണി സന്ദര്‍ശിച്ചു.

 

0Shares