പെരിയ ഇരട്ടകൊലപാതകം; പ്രതികളെ സഹായിച്ച ഒരാള്‍കൂടി പിടിയില്‍

  • Post category:news
  • Reading time:1 min read
You are currently viewing പെരിയ ഇരട്ടകൊലപാതകം; പ്രതികളെ സഹായിച്ച ഒരാള്‍കൂടി പിടിയില്‍

കാസർകോട്: കാസര്‍കോട് ജില്ലയിലെ പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ യുവാക്കളുടെ ഇരട്ടക്കൊലപാതകത്തില്‍ ഒരാളെ കൂടി അന്വേഷണ സംഘം പിടികൂടി. കല്ല്യോട് കണ്ണോത്ത് സ്വദേശി രഞ്ജിത്തിനെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുള്ളത്. കൊലചെയ്ത പ്രതികളെ സഹായിച്ച ആളാണ് ഇയാളെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. ര‍ഞ്ജിത്തിന്‍റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും.

ഫെബ്രുവരി പതിനേഴാം തിയതി രാത്രി എട്ട് മണിയോടെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്. കല്യോട്ട് കൂരാങ്കര റോഡിൽ വച്ച് ഇവരെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. ഇപ്പോള്‍ പ്രതികളായ ഏഴുപേരെയും അറസ്റ്റ് ചെയ്തത് ലോക്കൽ പോലീസാണ്. ഇതിന് ശേഷം അന്വേഷണ ഏജൻസിയും സംഘവും മാറി. കേസില്‍ സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കണം എന്ന ആവശ്യമാണ് ഇരകളുടെ കുടുംബം ഉന്നയിക്കുന്നത്.

0Shares