പെരഡാല ജാറം മഖാം ഉറൂസ് 2019 ജനുവരിയില്‍

  • Post category:local news
  • Reading time:1 min read
You are currently viewing പെരഡാല ജാറം മഖാം ഉറൂസ് 2019 ജനുവരിയില്‍

ബദിയടുക്ക: ചരിത്ര പ്രസിദ്ധമായ പെരഡാല ജാറം മഖാം ഉറൂസ് 2019 ജനുവരി 20 മുതല്‍ 27 വരെ നടത്താന്‍ തീരുമാനിച്ചതായി ഭാരവാഹികള്‍ അറിയിച്ചു. നൂറ്റാണ്ടുകളുടെ പഴക്കമുള്ള പെരഡാല മഖാമില്‍ രണ്ട് വര്‍ഷത്തിലൊരിക്കലാണ് ഉറൂസ് കഴിച്ച് വരാറുള്ളത്. ഏഴ് ദിവസളിലായി നടക്കുന്ന പരിപാടികളില്‍ പ്രഗല്‍ഭരായ സാദാത്തീങ്ങളും, പണ്ഡിതന്‍മാരും, പ്രഭാഷകന്‍കാരും സംബന്ധിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. പ്രവര്‍ത്തക സമിതി യോഗത്തില്‍ പെരഡാല ജാറം കമ്മിറ്റി പ്രസിഡന്റ് അന്‍വര്‍ ഓസോണ്‍ അധ്യക്ഷനായി. മൊയ്തു പയ്യാലടുക്ക സ്വാഗതം പറഞ്ഞു, മൊയ്തീന്‍ കുട്ടി നാലപ്പാട്, അശ്രഫ് പള്ളിക്കണ്ടം, ബദ്രിയ മുഹമ്മദ് കുഞ്ഞി, ഇബ്രാഹിം ഹാജി പാലം, അബ്ദുല്ല കെദ്ക്കാര്‍, ബി.എസ്. ഇബ്രാഹിം, അബ്ദുല്ല ചാലക്കര, മൂസക്കുഞ്ഞി കന്യാന, പി.കെ. അബ്ദുല്ല കുഞ്ഞി, ഇബ്രാഹിം പാറക്കാര്‍, നിസാര്‍ സി.എച്ച്, അബ്ദുല്ല കുഞ്ഞി ഇഒ, മുഹമ്മദ് കുഞ്ഞി ബനത്തടി, കാദര്‍ ഹാജി പയ്യാലട്ക്കം, തുടങ്ങിയവര്‍ സംബന്ധിച്ചു.

0Shares