തൃശ്ശൂര്‍: വാടകയ്ക്കെടുത്ത വീട്ടില്‍ പെണ്‍വാണിഭം നടത്തിവന്ന അഞ്ചംഗ സംഘം പിടിയില്‍. നടത്തിപ്പുകാരിയായ കൊട്ടാരക്കര സ്വദേശിനിയായ ആനി (ലക്ഷ്മി-45), പീച്ചി സ്വദേശി ഹരിപ്രസാദ് (25), പെരുമ്പിലാവ് സ്വദേശി ധനേഷ് (28) എന്നിവരും തിരുവനന്തപുരം, ഷൊര്‍ണൂര്‍ സ്വദേശിനികളായ പെണ്‍കുട്ടികളുമാണ് അറസ്റ്റിലായത്. പെണ്‍കുട്ടികള്‍ സീരിയലുകളില്‍ ചെറിയ വേഷങ്ങള്‍ ചെയ്യുന്നവരാണ്. പൂങ്കുന്നത്ത് ഉദയനഗര്‍ അവന്യൂ റോഡിലെ ഇരുനിലവീട് വാടകയ്ക്ക് എടുത്തായിരുന്നു സംഘത്തിന്റെ പ്രവര്‍ത്തനം.
ജോലിയുള്ള സ്ത്രീകള്‍ക്കായി പ്രവര്‍ത്തിക്കുന്ന കേന്ദ്രമെന്ന നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിലുള്ളവര്‍ അയല്‍വാസികളുമായി അടുത്തിരുന്നില്ല. ആളുകളുടെ വരവും പോക്കും കണ്ട് സംശയം തോന്നിയ നാട്ടുകാര്‍ നല്കിയ വിവരത്തെത്തുടങ്ങിയാണ് വെസ്റ്റ് പോലീസ് റെയ്ഡ് നടത്തിയത്. ഒരുമാസം മുംമ്പ് സംഘം വീട് വാടകയ്ക്ക് എടുത്തത്. സീരിയല്‍, സിനിമാ രംഗത്ത് ചെറിയ വേഷങ്ങള്‍ ചെയ്ത പെണ്‍കുട്ടികളെയാണ് പ്രധാനമായും ഇവിടെ എത്തിച്ചിരുന്നത്. ഇപ്പോള്‍ അറസ്റ്റിലായ നടത്തിപ്പുകാരിയായ സ്ത്രീയെ പെണ്‍വാണിഭക്കേസില്‍ മുമ്പും മണ്ണുത്തി, നെടുപുഴ എന്നിവിടങ്ങളിലെ പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളതാണ്.
പെണ്‍വാണിഭം; സിനിമാ-സീരിയല്‍ താരങ്ങളുള്‍പ്പെടെ 5 പേര് അറസ്റ്റില്‍