തൃശ്ശൂര്‍: പൂരപ്രേമികള്‍ക്കാവേശമായി ഇന്ന് തൃശ്ശൂര്‍പൂരത്തിന് തുടക്കം. വാദ്യമേള വര്‍ണ വിസ്മയങ്ങളുടെ സമന്വയമായ പൂരത്തില്‍ അലിയാന്‍ പൂരപ്പറമ്പിലേക്ക് ആയിരങ്ങളെത്തിത്തുടങ്ങി. ഇരുന്നൂറ്റി ഇരുപതാമത് പൂരത്തിനാണ് തൂടക്കമായിരിക്കുന്നത്.

പുലര്‍ച്ചെ അഞ്ച് മണിയോടെ ഘടകക്ഷേത്രമായ കണിമംഹഗലം ശാസ്താവിന്റെ എഴുന്നള്ളത്തോടെയാണ് പൂരത്തിന് തുടക്കമായത്.