
തന്റെ മണ്ഡലത്തിലെ ഒരു റോഡ് ഉദ്ഘാടനത്തിനെത്തി താരമാവുകയായിരുന്നു പി. സി.ജോര്‍ജ്. പുഞ്ചവയല്‍-പാക്കാനം-മഞ്ഞളരുവി പിഡബ്ല്യുഡി റോഡിന്റെ ഉദ്ഘാടനം നിര്‍വഹിച്ച ജോര്‍ജ്, ആറൂട്ടിലൂടെയുള്ള ആദ്യ ബസ് സര്‍വീസ് ഓടിച്ച് സംഭവ ബഹുലമായിട്ടായിരുന്നു ജോര്‍ജിന്റെ വരവ്. എരുമേലി എട്ടാം വാര്‍ഡിലാണ് എം. എല്‍. എയുടെ നിര്‍ദേശപ്രകാരം റോഡ് നിര്‍മിച്ചത്. കാടിന് നടുവിലൂടെ കടന്ന് പോവുന്ന അറുപത് വര്‍ഷത്തിലേറെ പഴക്കമുള്ള ദുര്‍ഘടമായ വഴിയായിരുന്നു ഇത്. കാടിനകത്തുകൂടെയുള്ള വഴി ആയതുകൊണ്ട് സ്ഥലം വിട്ടുകൊടുക്കില്ലെന്നായിരുന്നു ആദ്യം വനം വകുപ്പ് അധികൃതര്‍ നിലപാടെടുത്തത്. ഏത് ഉദ്യോഗസ്ഥനായാലും പണി തടസ്സപ്പെടുത്തുന്നവന്റെ കാല് തല്ലി ഓടിക്കുമെന്ന് പറയുകയും പദ്ധതി പൂര്‍ത്തീകരിക്കുകയുമായിരുന്നു.
നിറയെ യാത്രക്കാരുള്ള ബസിന്റെ ഡ്രൈവര്‍ സീറ്റിലേക്ക് ജോര്‍ജ് എത്തിയപ്പോള്‍ തന്നെ കണ്ടു നിന്നവര്‍ക്ക് ആവേശമായി. ആര്‍പ്പുവിളിക്കിടെ ബസ് സ്റ്റാര്‍ട്ട് ചെയ്ത് മുന്നോട്ടെടുതാണ് ഉത്‌ഘാടനം നിർവഹിച്ചത്.
https://www.youtube.com/watch?v=E9O-Cw-BVHg
