കാസർകോട് : കാസർകോട് ബേഡകത്ത് ആമയെക്കൊന്ന് കറിവെച്ച രണ്ട് യുവാക്കൾ അറസ്റ്റിൽ. ബന്ധുക്കളായ ബേഡകത്തെ ദാമോദരന്‍ (27) അനന്തന്‍ (36) എന്നിവരെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റു ചെയ്തത്. ആമയെക്കൊന്ന് കറിവെച്ച ശേഷം ചിത്രം വാട്ട്‌സ് ആപ്പിലൂടെ പ്രചരിപ്പിക്കുകയായിരുന്നു.

പുഴയില്‍ നിന്നും ആമയെ പിടികൂടിയ ശേഷം എടുത്ത ചിത്രങ്ങളും കറിഉണ്ടാക്കിയ ശേഷം എടുത്ത ചിത്രവും വാട്ട്‌സ് ആപ്പിലൂടെ ഇവർ പ്രചരിപ്പിച്ചു. സംഭവമറിഞ്ഞ് ബന്തടുക്ക സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എം.കെ നാരായണന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി പരിശോധന നടത്തുകയും ഇറച്ചിയുടെ അവശിഷ്ടങ്ങള്‍ കണ്ടെടുക്കുകയും ചെയ്യുകയായിരുന്നു. കാസര്‍ഗോഡ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.