പുഴയില്‍ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി

  • Post category:local news
  • Reading time:1 min read
You are currently viewing പുഴയില്‍ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി

കാസര്‍കോട്: വസ്ത്രം അലക്കുന്നതിനിടെ പുഴയില്‍ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി. ചേരൂരിലെ റാഷിദിന്റെ ഭാര്യ റുമൈസ (22) യുടെ മൃതദേഹമാണ് ചൊവ്വാഴ്ച രാവിലെ 9.30 മണിയോടെ പെരുമ്പള പാലത്തിന് സമീപം കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ 10 മണിയോടെയാണ് റുമൈസയെ ചേരൂരിലെ പുഴയില്‍ കാണാതായത്.  അബദ്ധത്തില്‍ പുഴയില്‍ വീണതെന്നാണ് സംശയിക്കുന്നത്. വിവരമറിഞ്ഞ് പോലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി പരിശോധന നടത്തിവരികയായിരുന്നു.

ഇതിനിടേ യുവതിയുടെ മൃതദേഹം പെരുമ്പള പാലത്തിന് സമീപം ഇന്നു കണ്ടെത്തുകയായിരുന്നു. ഗള്‍ഫിലായിരുന്ന റുമൈസ ശനിയാഴ്ചയാണ് നാട്ടിലെത്തിയത്.  മൃതദേഹം കാസര്‍കോട് തഹസില്‍ദാര്‍ നാരായണന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി. ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. വിദ്യാനഗര്‍ പന്നിപ്പാറയിലെ ഇബ്രാഹിം- താഹിറ ദമ്പതികളുടെ മകളാണ്. ഒന്നര വയസുള്ള റസീന്‍ ഏക മകനാണ്.

 

 

0Shares