കാസര്‍കോട്: ചേരൂര്‍ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് മരിച്ച എ.എം ആഷികിന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. ചേരൂരിലെ എ.എം അബ്ദുല്‍ ഖാദര്‍ ആരിഫ ദമ്പതികളുടെ മകനായ ആഷിക് പുഴയിലെ ഒഴുക്കില്‍പ്പെട്ടാണ് മരിച്ചത്. കളിക്കുന്നതിനിടെ പുഴയില്‍ വീണ പന്തെടുക്കുന്നതിനിടെ ഒഴുക്കില്‍പ്പെടുകയായിരുന്നു.
നാട്ടുകാരും രക്ഷാപ്രവര്‍ത്തകരും ചേര്‍ന്ന് മണിക്കൂറുകളോളം നടത്തിയ തിരിച്ചലിനൊടുവിലാണ് രാത്രി മൃതദേഹം കണ്ടെത്തിയത്. കാസര്‍കോട് ജനറലാശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം തിങ്കളാഴ്ച ഉച്ചയ്ക്ക് മൃതദേഹം ഖബറടക്കും.
പുഴയില്‍ ഒഴുക്കില്‍പ്പെട്ട് മരിച്ച യുവാവിൻ്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും