പുള്ളിപ്പുലിയുടെ പുള്ളി മായാത്തത് പോലെ ആര്‍.എസ്.എസ് അക്രമം നിര്‍ത്തുകയില്ല; മാഹി പോലിസ് ആര്‍.എസ്എസിനെ സംരക്ഷിക്കുന്നുവെന്ന് പി ജയരാജന്‍

  • Post category:news
  • Reading time:1 min read
You are currently viewing പുള്ളിപ്പുലിയുടെ പുള്ളി മായാത്തത് പോലെ ആര്‍.എസ്.എസ് അക്രമം നിര്‍ത്തുകയില്ല; മാഹി പോലിസ് ആര്‍.എസ്എസിനെ സംരക്ഷിക്കുന്നുവെന്ന് പി ജയരാജന്‍

കണ്ണൂര്‍: പുള്ളിപ്പുലിയുടെ പുള്ളി മായാത്തത് പോലെ ആര്‍.എസ്.എസ് അക്രമം നിര്‍ത്തുകയില്ലെന്ന് സി.പി.എം ജില്ല സെക്രട്ടറി പി. ജയരാജന്‍. അക്രമസംഭവങ്ങളില്‍ ആര്‍.എസ്.എസിനെ സംരക്ഷിക്കുന്ന നിലപാടാണ് മാഹി പൊലീസ് സ്വീകരിക്കുന്നത്. ഇതുമാറ്റി മാഹി പൊലീസ് അന്വേഷം കാര്യക്ഷമമാക്കണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മാഹി മുന്‍ നഗരസഭാ കൗണ്‍സിലറുമായിരുന്ന കണ്ണിപ്പോയില്‍ ബാബു എന്ന കെ പി ദിനേശ് ബാബുവിനെ അതിനിഷ്ഠൂരമായി കഴുത്തറുത്താണ് ആര്‍.എസ്.എസ് സംഘം കൊലപ്പെടുത്തിയത്. കഴിഞ്ഞ കുറേ നാളുകളായി കണ്ണൂര്‍ ജില്ലയില്‍ നല്ല സമാധാന അന്തരീക്ഷമാണ് നിലനിന്നിരുന്നത്. അതിന് ഭംഗം വരുത്തിക്കൊണ്ടാണ് ഈ കൊലപാതകം നടത്തിയിരിക്കുന്നത്.
ഒന്നര വര്‍ഷം മുന്‍പ് ബാബുവിനു നേരെ വധശ്രമമുണ്ടായിരുന്നു. അതില്‍ പോണ്ടിച്ചേരി ഗവണ്മെന്റിനു കീഴിലുള്ള മാഹി പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടിയെടുത്തില്ല.  നാടിന്റെ സമാധാനം തകര്‍ക്കുന്ന ആര്‍.എസ്.എസ് അതിന്റെ കൊലക്കത്തി താഴെവെക്കാന്‍ ഒരുങ്ങില്ല ഈ കൊലപാതകത്തിലൂടെ തെളിയുന്നത്. ഈ നീക്കങ്ങള്‍ക്കെതിരെ എല്ലാ വിഭാഗം ജനങ്ങളുടെയും ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണം. മാഹി പൊലീസിന്റെ ഫലപ്രദമായ അന്വേഷണമാണ് സി.പി.എം ആവശ്യപ്പെടുന്നതെന്നും പി ജയരാജന്‍ പറഞ്ഞു.

0Shares