
ശ്രീനഗര്‍: ജമ്മുകാശ്മീര്‍ പുല്‍വാമയില്‍ സൈന്യവും ഭീകരരുമായിട്ടുണ്ടുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികനും രണ്ട് ഭീകരരും കൊല്ലപ്പെട്ടു. രണ്ട് ഭീകരരെ സൈന്യം ജീവനോടെ പിടികൂടിയിട്ടുണ്ട്. നിരവധി സൈനികര്‍ക്കും ഒരു ഗ്രാമീണനും പരിക്കേറ്റിട്ടുണ്ട്.

ഇന്ന് പുലര്‍ച്ചയോടെയാണ് പ്രദേശത്ത് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്. പ്രദേശത്തെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തലാക്കി. വെടിവെയ്പ്പ് ഇപ്പോഴും തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്.
