പുലിമുരുകന്‍ മാല ആരാധകന്‍ സ്വന്തമാക്കിയത് ഒരു ലക്ഷം രൂപയ്ക്ക്; ലേല തുക പൂര്‍ണമായും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക്

  • Post category:news
  • Reading time:1 min read
You are currently viewing പുലിമുരുകന്‍ മാല ആരാധകന്‍ സ്വന്തമാക്കിയത് ഒരു ലക്ഷം രൂപയ്ക്ക്; ലേല തുക പൂര്‍ണമായും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക്

കൊച്ചി :  പുലിമുരുകന്‍ തരംഗം അവസാനിക്കുന്നില്ല. പുലികളെ വിറപ്പിച്ച മുരുകന്റെ മാല കംപ്ലീറ്റ് ആക്ടര്‍ വെബ്‌സൈറ്റില്‍ ലേലത്തില്‍ വച്ചിരുന്നു. പുലിപ്പല്ലിന്റെ മാതൃകയിലുളള മാല സ്വന്തമാക്കാന്‍ ആരാധകന്‍ മുടക്കിയത് ഒരു ലക്ഷത്തിപതിനയ്യായിരം രൂപ. മാത്യു ജോസ് ആണ് പുലിമുരുകന്‍ മാല സ്വന്തമാക്കിയത്.മാത്യുവിന് സാക്ഷാല്‍ മോഹന്‍ലാല്‍ തന്നെ പുലിമുരുകന്‍ മാല കൈമാറും. ലേലത്തില്‍ നിന്ന് ലഭിക്കുന്ന തുക പൂര്‍ണമായും ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

150 ദിവസം പിന്നിടുകയും കലക്ഷനില്‍ 150 കോടി കടന്ന് മലയാള ബോക്‌സ് ഓഫീസ് ചരിത്രം തിരുത്തിക്കുറിച്ച ചിത്രമാണ് പുലിമുരുകന്‍. മോഹന്‍ലാലിന്റെ തന്നെ ദ് കംപ്ലീറ്റ് ആക്ടര്‍ എന്ന വെബ്‌സൈറ്റിലാണ് പുലിപ്പല്ലിന്റെ മാതൃകയിലുള്ള മാല ലേലം നടന്നത്. മോഹന്‍ലാല്‍ പുലിമുരുകന്‍ എന്ന ചിത്രത്തില്‍ ധരിച്ച മാലയാണ് ഇത്. മോഹല്‍ലാലിന്റെ സിനിമകള്‍, ഫോട്ടോകള്‍, വാര്‍ത്തകള്‍, ബ്ലോഗ് എന്നിവയുടെ വിശദമായ വിവരങ്ങള്‍ സൈറ്റില്‍ ഉണ്ട്. ഇതിന് പുറമെ മോഹന്‍ലാലുമായി ബന്ധപ്പെട്ട പുസ്തകങ്ങള്‍, മോഹന്‍ലാലിന്റെ കൈയ്യൊപ്പ് പതിഞ്ഞ പുസ്തകങ്ങള്‍, ടി ഷര്‍ട്ട്, എന്നിവ ലഭ്യമാണ്.

0Shares