ബ്രസീൽ: ഒരുവനത്തിൽ ഒറ്റപ്പെട്ട ജീവിതം നയിക്കുന്ന ഒരുമനുഷ്യൻ. പുറംലോകവുമായി ഇയാൾക്ക് യാതൊരു ബന്ധവുമില്ല. ഇരുപത്തിഒന്നാം നൂറ്റാണ്ടിൽ ജീവിക്കുന്ന നാം അറിയണം നമുക്ക് ചുറ്റും നാം പോലുമറിയാത്തമനുഷ്യർ ജീവിക്കുന്നു എന്നത്. കാടോട് ഇടപഴകി തീർത്തും മനുഷ്യരോട് ബന്ധം പുലർത്താതെ ജീവിക്കുന്ന പലരും, പല ഗോത്രക്കാരും ഇന്നും പല ദീപുകളിലുമുണ്ടെങ്കിലും ഇത് അതിൽനിന്നെല്ലാം വ്യത്യസ്തമാണ്. ഒരുകാടിന്റെ അതിപതിയായ മനുഷ്യൻ. പരസഹായമില്ലാതെ കഴിഞ്ഞ 22 വര്‍ഷമായി അങ്ങ് ബ്രസീലിലെ ആമസോണ്‍ വനാന്തരങ്ങളില്‍ ഇയാൾ ജീവിക്കുകയാണ്.
ഇയാളുടെ പേരോ ഗോത്രമോ ജീവിത പശ്ചാത്തലമോ ഒന്നും ആർക്കും അറിയില്ല. 1996 മുതല്‍ ഈ വനമേഖലകളിൽ നിരീക്ഷണം നടത്തുന്ന ബ്രസീലിലെ ഇന്ത്യന്‍ ഫൗണ്ടേഷന്‍ ആണ് ഈ മനുഷ്യന്റെ ദൃശ്യം ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. വനത്തില്‍ മരം മുറിച്ചുകൊണ്ടിരിക്കുന്നതായാണ് വീഡിയോ ദൃശ്യങ്ങളിൽനിന്നും വ്യക്തമാകുന്നത്. 2018 മെയ് മാസം വരെ ഈ മനുഷ്യനെ വനത്തില്‍ കണ്ടതായി സംഘടന വെളിപ്പെടുത്തുന്നു. ഇയാളുടെ ഗോത്രത്തില്‍പ്പെട്ട മറ്റാരെയും കണ്ടെത്താന്‍ സാധിക്കാത്തതിനാല്‍ ഇയാള്‍ ആ ഗോത്രത്തിലെ അവസാന മനുഷ്യനാണെന്നാണ് നിരീക്ഷകർ കരുതുന്നത്.
ബ്രസീലിലെ ആദിവാസി വിഭാഗത്തിപെട്ട ഗോത്ര വർഗക്കാർ ആദിവാസിച്ചിരുന്ന വനമേഖലയായിരുന്നു ഇത്. ഇവർക്ക് പുറംലോകവുമായി ബന്ധമുണ്ടായിരുന്നില്ല. എന്നാൽ വനസമ്പത്തുതേടി കാടുകയറിയ മനുഷ്യർ തന്നെ ഇവരിൽപെട്ടവരെ കൊന്നൊടുക്കിയതാകാം എന്നാണ് പറയപ്പെടുന്നത്. ഇതോടെ അവരുടെ ജനസംഖ്യതന്നെ കുറഞ്ഞു. കഴിഞ്ഞ 22 വര്‍ഷമായി ഇയാൾ ഒറ്റപ്പെട്ടുതന്നെ കഴിയുകയാണെന്നാണ് നിഗമനം. ഇയാളുടെ സുരക്ഷാ മുൻനിർത്തി ഈ കാടുകളിലേക്ക് മറ്റുള്ളവരുടെ പ്രവേശനം നിരോധിച്ചിരിക്കുകയാണ് സർക്കാർ. എന്നാൽ നിരീക്ഷകർക്ക് ഉപാധികളോടെ നൽകിയ അനുമതിപ്രകാരമാണ് ഇന്ത്യൻ ഫൗണ്ടേഷന്‍ ഇവിടം നിരീക്ഷണം നടത്തുന്നത്. നിരവധി കിലോമീറ്ററുകൾ പരന്നുകിടക്കുന്ന ഈകാട്ടിൽ നടത്തിയ നിരീക്ഷണത്തിൽ ഇയാളൊഴിച്ചൽ മറ്റാരെയും കണ്ടെത്താൻ സാധിച്ചിട്ടില്ല എന്നാണ് നിരീക്ഷകർ പറഞ്ഞത്.
വായനക്കാര്‍ക്കുള്ളസമ്മാന പദ്ധതി
ഈ ആഴ്ചയിലെ ചോദ്യം
2018 റഷ്യന്‍ ലോകകപ്പ് ഫുട്‌ബോളില്‍ മികച്ച യുവതാരമായി തിരഞ്ഞെടുക്കപ്പെട്ട താരം?
1) പോള്‍ പോഗ്ബ
2) ലുക്ക മോഡ്രിച്ച്
3) കൈല്യന്‍ എംമ്പാപ്പെ
4) അന്റോണിയോ ഗ്രീസ്മാന്‍
5) ഇവയിലാരുമല്ല
ഉത്തരമയക്കുന്നവരുടെ ശ്രദ്ധയ്ക്ക്;- ആദ്യം ചാനല്‍ ആര്‍ബിയുടെ channelrb.com പേജ് ലൈക്ക് ചെയ്ത് ചോദ്യമടങ്ങുന്ന ഈ പോസ്റ്റ് നിങ്ങളുടെ ടൈംലൈനിലേക്ക് ഷേയര്‍ ചെയ്യണം. അതിനു താഴെ കമന്റായോ, 7025274015 എന്ന മൊബൈല്‍ നമ്പറില്‍ വാട്ട്സാപ് മെസേജായോ ഉത്തരം അയക്കാം. വാട്ട്സാപ് നമ്പര്‍, ഫേസ്ബുക്കിലെ പേര്, എന്നിവ സഹിതം വ്യക്തമായ വിലാസമുള്ളവരേ മാത്രമേ മല്‍സരത്തില്‍ പരിഗണിക്കൂ. ഉത്തരം അയക്കാനുള്ള അവസാന തിയതി ജുലൈ 22 നു ഞായറാഴ്ച രാത്രി 12 മണി. 23 നു രാവിലെ നറുക്കെടുപ്പിലൂടെ കണ്ടെത്തുന്ന വിജയിക്ക് ആപ്കോ ഹുണ്ടായി നല്‍കുന്ന ക്രിക്കറ്റ് ബാറ്റും ബോളും കൂടാതെ ചാനല്‍ ആര്‍.ബി നല്‍കുന്ന പ്രോല്‍സാഹന സമ്മാനവും സര്‍ട്ടിഫിക്കറ്റും നല്‍കും. സമ്മാനം വിതരണം ചെയ്യുന്ന തിയതി പിന്നീട് വിജയികളെ അറിയിക്കും.