പുരോഗമന പ്രസ്ഥാനങ്ങളുമായി സഹകരിച്ച് മുന്നോട്ട് പോകുമെന്ന് കെ. പി. എം.എസ്; സ്വാഗതം ചെയ്ത് മുഖ്യമന്ത്രി

  • Post category:news
  • Reading time:1 min read
You are currently viewing പുരോഗമന പ്രസ്ഥാനങ്ങളുമായി സഹകരിച്ച് മുന്നോട്ട് പോകുമെന്ന് കെ. പി. എം.എസ്; സ്വാഗതം ചെയ്ത് മുഖ്യമന്ത്രി


തിരുവനന്തപുരം: പുരോഗമന പ്രസ്താനങ്ങളുമായി സഹകരിക്കുമെന്ന് കെ. പി. എം. എസ് രക്ഷാധികാരി പുന്നല ശ്രീകുമാര്‍. കെ. പി. എം. എസിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ പട്ടികജാതി- വര്‍ഗ വിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ വിപുലമായ യോഗം വിളിക്കുമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. സംഘടനയുടെ സംസ്ഥാന സമ്മേളന വേദിയിലാണ് പുന്നല ശ്രീകുമാര്‍ നിലപാടുമാറ്റത്തിന്റെ സൂചന നല്‍കിയത്.

തെരഞ്ഞെടുപ്പുവരെ യു. ഡി. എഫിനോട് അനുഭാവം കാണിച്ചിരുന്ന സംഘടനയുടെ നിലപാടുമാറ്റം കൂടിയായാണ് പുന്നല ശ്രീകുമാറിന്റെ വാക്കുകള്‍ വിലയിരുത്തപ്പെട്ടത്. പുരോഗമന പ്രസ്താനങ്ങളുമായ കൈകോര്‍ക്കാന്‍ കെ. പി. എം. എസും ഒപ്പമുണ്ടാകുമെന്ന് തൃശൂര്‍ സമ്മേളനം പ്രഖ്യാപിക്കുന്നതായി പുന്നല പറഞ്ഞു. കെ. പി. എം. എസിന്റെ 46ാമത് സംസ്ഥാന സമ്മേളനം തേക്കിന്‍കാട് മൈതാനത്ത് ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കിടയിലുള്ള ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പറഞ്ഞു.

0Shares