പുരുഷ വസ്ത്ര വ്യാപാരികളുടെ സംഗമവും ഫുട്‌ബോള്‍ പ്രിമിയര്‍ ലീഗും തിങ്കളാഴ്ച വിന്‍ടച്ചില്‍

  • Post category:local news
  • Reading time:1 min read
You are currently viewing പുരുഷ വസ്ത്ര വ്യാപാരികളുടെ സംഗമവും ഫുട്‌ബോള്‍ പ്രിമിയര്‍ ലീഗും തിങ്കളാഴ്ച വിന്‍ടച്ചില്‍

കാസര്‍കോട്: ജില്ലയിലെ പുരുഷ വസത്രലയ ഉടമകളുടെ സംഘടനയായ കൈന്‍ഡ് ജെന്റസ് റെഡിമെയ്ഡ് റീടെയ്ല്‍ അസോസിയേഷന്‍ (കെ.ജി.ആര്‍.എ) കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ സൗഹൃദ സംഗമവും ഫുട്‌ബോള്‍ പ്രീമിയര്‍ ലീഗും മാര്‍ച്ച് 26നു വൈകുന്നേരം 6.30ന് മാന്യ വിന്‍ച്ചെില്‍ നടക്കും. ചികിത്സാധനസഹായം കൈമാറുന്ന ചടങ്ങും വേദിയില്‍ നടക്കും. ജില്ലാ കലക്ടര്‍ കെ ജീവന്‍ബാബു ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ സമീര്‍ ഓട്ട് ഫിറ്റ് അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന – ജില്ലാ ഭാരവാഹികള്‍ പങ്കെടുക്കും. മഞ്ചേശ്വരം മുതല്‍ തൃക്കരിപ്പുര്‍ വരെയുള്ള 180 ഓളം പുരുഷ വസ്ത്രലയങ്ങളുടെ ഉടമകള്‍ ആറ് ടീമുകളായി പ്രീമിയര്‍ ലീഗില്‍ മത്സരിക്കും. സംസ്ഥാന കമ്മിറ്റിയും ജില്ലാ കമ്മിറ്റിയും തമ്മിലുള്ള സൗഹൃദ മത്സരത്തോടെയാണ് പ്രീമിയര്‍ ലീഗ് ആരംഭിക്കുക. പരിപാടിയുടെ പ്രചാരണത്തിന്റെ ഭാഗമായി 26 ന് വൈകുന്നേരം 5 മണിക്ക് കടകള്‍ അടച്ച് കാസര്‍കോട് നഗരത്തില്‍ റോഡ് ഷോ സംഘടിപ്പിക്കും. പെരുന്നാള്‍ – ഓണം സീസണനോട് അനുബന്ധിച്ച് പുരുഷ വസ്ത്രാലയങ്ങെളെ ഉള്‍പ്പെടുത്തി മെഗാ ഷോപ്പിംഗ് ഫെസ്റ്റിവല്‍ നടത്തും. നറുക്കെടുപ്പിലുടെ വിജയികള്‍ക്ക് അഞ്ച് ബളളറ്റ് ബൈക്കുകള്‍ സമ്മാനമായി നല്‍കും. വാര്‍ത്താസമ്മേളനത്തില്‍ കെ.ജി.ആര്‍.എ ജില്ലാ പ്രസിഡന്റ ഷമീര്‍ ഔട്ട്ഫിറ്റ്, ജനറല്‍ സെക്രട്ടറി റഫീക്ക് ടാസിലര്‍, മജിദ് ഫാഷന്‍ ക്ലബ്, ഇല്ലിയാസ് വൈറ്റ് സോണ്‍, യുസുഫ്മിലാനോ, ടൂര്‍ണ്ണമെന്റ കമ്മിറ്റി കണ്‍വീനര്‍ അബു ഈ ഫിനിറ്റി, ശംസീര്‍ ബട്ടന്‍സ് എന്നിവര്‍ പങ്കെടുത്തു.

0Shares