പുത്തൂര്‍: കെ.എസ്.ആര്‍.ടി.സി ബസും കാറും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. ധര്‍മ്മസ്ഥല സ്വദേശികളായ ദിനേഷ് (32), സന്ദേഷ് (30) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാത്രി പത്തുമണിയോടെ കൊക്കാടയില്‍ വച്ചാണ് അപകടം.
ധര്‍മ്മസ്ഥലയില്‍ നിന്നും ബെംഗലൂരിലേക്ക് പോവുകയായിരുന്ന കര്‍ണാടക കെ.എസ്.ആര്‍.ടി.സി ബസ് കാറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.
സംഭവമറിഞ്ഞെത്തിയ പരിസരവാസികള്‍ കാര്‍ വെട്ടിപ്പൊളിച്ച് രണ്ടുപേരെയും പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു. ഇരുവരും ധര്‍മസ്ഥലയില്‍ നിന്ന് വീട്ടിലേക്ക് വരുന്ന വേളയിലാണ് അപകടം. ഉപ്പിനങ്ങാടി പോലിസ് കേസെടുത്തു.
പുത്തൂരില്‍ കെ.എസ്.ആര്‍.ടി.സി ബസും കാറും കൂട്ടിയിടിച്ച് രണ്ടുപേര്‍ ദാരുണമായി മരിച്ചു