പുതുവൈപ്പ് സമരം: മുഖ്യമന്ത്രിയുടെ സര്‍വ്വ കക്ഷിയോഗം ഇന്ന്.

  • Post category:news
  • Reading time:1 min read
You are currently viewing പുതുവൈപ്പ് സമരം: മുഖ്യമന്ത്രിയുടെ സര്‍വ്വ കക്ഷിയോഗം ഇന്ന്.

തിരുവനന്തപുരം: ഐ.ഒ.സി പ്ലാന്റ് സംഭരണശാലയ്‌ക്കെതിരെ പുതുവൈപ്പില്‍ നടക്കുന്ന ജനകീയ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷിയോഗം ഇന്ന് നടക്കും. രാവിലെ 11 ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ വെച്ചാണ് യോഗം ചേരുന്നത്. നിയമസഭയില്‍ പ്രാതിനിധ്യമുള്ള രാഷ്ട്രീയപാര്‍ട്ടികളുടെ ജില്ലാ നേതാക്കള്‍, വരാപ്പുഴ മെത്രോപ്പൊലീത്തയുടെ രണ്ട് പ്രതിനിധികള്‍, സമരസമിതിയുടെ മൂന്ന് പ്രതിനിധികള്‍, പഞ്ചായത്ത് പ്രസിഡന്റ്, പ്രദേശത്തെ പ്രതിനിധീകരിക്കുന്ന ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, ഐ.ഒ.സി പ്രതിനിധികള്‍ എന്നിവരാണ് യോഗത്തില്‍ സംബന്ധിക്കുക.

എന്നാല്‍ തങ്ങളുടെ നിലപാടില്‍ മാറ്റമില്ലെന്നും പ്ലാന്റിന്റെ നിര്‍മ്മാണം നിര്‍ത്തി വയ്ക്കണമെന്നും സമരസമിതി നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ സമരക്കാര്‍ക്കെതിരെ ലാത്തിച്ചാര്‍ജ് അടക്കം നടത്തിയ പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് സമരസമിതി മുഖ്യമന്ത്രിയോട് ആവശ്യപ്പെടും. സി.പി.ഐ അടക്കമുള്ള രാഷ്ട്രീയപാര്‍ട്ടികള്‍ സമരത്തിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.

0Shares