പുതുവര്‍ഷാഘോഷത്തിനായി കാസര്‍കോട്ടേക്ക് മദ്യമൊഴുകുന്നു; കുമ്പളയില്‍ എക്‌സൈസ് നടത്തിയ റെയ്ഡില്‍ 22 കുപ്പി കര്‍ണാടക നിര്‍മിത മദ്യവുമായി സോഡാകമ്പനി ഉടമ അറസ്റ്റിലായി

  • Post category:local news
  • Reading time:1 min read
You are currently viewing പുതുവര്‍ഷാഘോഷത്തിനായി കാസര്‍കോട്ടേക്ക് മദ്യമൊഴുകുന്നു; കുമ്പളയില്‍ എക്‌സൈസ് നടത്തിയ റെയ്ഡില്‍ 22 കുപ്പി കര്‍ണാടക നിര്‍മിത മദ്യവുമായി സോഡാകമ്പനി ഉടമ അറസ്റ്റിലായി

കാസര്‍കോട്: പുതുവര്‍ഷാഘോഷങ്ങള്‍ക്ക് മുന്നോടിയായി കാസര്‍കോട്ടേക്ക് വന്‍ തോതില്‍ കര്‍ണാടക നിര്‍മിത വിദേശ മദ്യമൊഴുകുന്നായി റിപോര്‍ട്ട്. എക്‌സൈസിന് ലഭിച്ച വിവരത്തെ തുടര്‍ന്ന് ജില്ലയില്‍ പരിശോധന കര്‍ശനമാക്കി. പരിശോധനക്കിടേ കുമ്പള ടൗണിന്റെ എതിര്‍ഭാഗത്ത് കര്‍ണ്ണാടക മദ്യം വില്‍പ്പന നടത്തുകയായിരുന്ന സോഡാകമ്പനി ഉടമയെ കുമ്പള എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. കുമ്പള ചേടിഗുമ്മയിലെ കെ. രമേശ് (47) ആണ് അറസ്റ്റിലായത്. 22 കുപ്പി കര്‍ണ്ണാടക നിര്‍മ്മിത മദ്യമാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്. സോഡാകമ്പനിയുടെ സമീപത്തെ കുറ്റിക്കാട്ടില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. ആവശ്യക്കാരെത്തുമ്പോള്‍ ഇവിടെ നിന്ന് മദ്യം നല്‍കുകയാണ് രമേശയുടെ രീതിയെന്ന് എക്സൈസ് സംഘം പറഞ്ഞു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വേഷം മാറിയെത്തിയാണ് എക്സൈസ് സംഘം മദ്യവില്‍പ്പന കണ്ടെത്തിയത്. കുമ്പള എക്സൈസ് ഇന്‍സ്പെക്ടര്‍ സിജു, പ്രിവന്റീവ് ഓഫീസര്‍ എ.ബി അബ്ദുല്ല, ഡ്രൈവര്‍ മൈക്കിള്‍ ജോസഫ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

0Shares