കാസര്‍കോട്: ബേക്കലില്‍ പുതുവത്സരാഘോഷത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ എ.എസ്.ഐയ്ക്ക് വെട്ടേറ്റു. ചൊവ്വാഴ്ച പുലര്‍ച്ചേ മൂന്നരയോടെയാണ് സംഭവം നടന്നത്. ഗുരുതരമായി പരിക്കേറ്റ ബേക്കല്‍ സ്റ്റേഷനിലെ എ.എസ്.ഐ ജയരാജനെ മംഗളൂരുവിലെ യൂനിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘര്‍ഷം
നടക്കുന്നിടത്തേക്ക് പോയ പൊലീസ് വാഹനത്തില്‍ രണ്ടു പേര്‍ മാത്രമേ ഉണ്ടായുള്ളൂ.
ഇവര്‍ പുറത്തിറങ്ങിയ സമയത്താണ് ആക്രമണത്തിനു ഇരയായത്. മാങ്ങാട്ട് വൈകിയും ആഘോഷങ്ങള്‍ നടക്കുകയായിരുന്നു. ഇതിനിടേ രണ്ടു വിഭാഗം തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. ഇതേ തുടര്‍ന്നാണ് എ.എസ്.ഐ സ്ഥലത്തേക്ക് പോയത്.
പുതുവത്സരാഘോഷത്തിനിടെ എ.എസ്.ഐയ്ക്ക് വെട്ടേറ്റു