പുതുക്കി പണിത ബീജന്തടുക്ക മസ്ജിദിൻ്റെ ഉദ്ഘാടനവും മത പ്രഭാഷണവും നവംബര്‍ ഒന്നിനു ആരംഭിക്കും; പാണക്കാട് സയ്യദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും

  • Post category:local news
  • Reading time:2 mins read
You are currently viewing പുതുക്കി പണിത ബീജന്തടുക്ക മസ്ജിദിൻ്റെ ഉദ്ഘാടനവും മത പ്രഭാഷണവും നവംബര്‍ ഒന്നിനു ആരംഭിക്കും; പാണക്കാട് സയ്യദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും

ബദിയടുക്ക: പുതുക്കി പണിത ബീജന്തടുക്ക ജുമാമസ്ജിദിന്റെ ഉദ്ഘാടനവും മത പ്രഭാഷണവും നവംബര്‍ ഒന്നു മുതല്‍ മൂന്നുവരെ വിപുലമായ പരിപാടികളോടെ നടത്താന്‍ തീരുമാനിച്ചതായി സംഘാടകസമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നവംബര്‍ ഒന്നിന് രാവിലെ 9.30 ന് അടിബായി ജാറം സിയാറത്ത് നടത്തി 10 മണിക്ക് ജമാഅത്ത് പ്രസിഡന്റ് കെ കെ വളപ്പ് അബ്ദുല്‍ ഖാദര്‍ ഹാജി പതാക ഉയര്‍ത്തുന്നതോടെ പരിപാടിക്ക് തുടക്കം കുറിക്കും. തുടര്‍ന്ന് 11 മണിക്ക് നടക്കുന്ന സ്‌നേഹ സംഗമം മുന്‍ മന്ത്രി സി.ടി.അഹമ്മദാലി ഉദ്ഘാടനം ചെയ്യും. ബീജന്തടുക്ക ഖത്തീബ് ഹസൈനാര്‍ ഫൈസി അധ്യക്ഷനാകും. മാലിക്ക് ദീനാര്‍ ഖത്തീബ് മജീദ് ബാഖവി വിഷയാവതരണം നടത്തും. ബദിയടുക്ക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എന്‍.കൃഷ്ണ ഭട്ട് നാട്ടിലെ മുതിര്‍ന്ന പൗരന്മാരെ ആദരിക്കും. ബദിയടുക്ക മാര്‍ത്തോമാ കോളേജ് ഡയറക്റ്റര്‍ ഫാ. മാത്യു സാമുവല്‍ മുഖ്യാതിഥിയായി സംബന്ധിക്കും. അബൂബക്കര്‍ സഅദി നെക്രാജെ തുടങ്ങിയ മത സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകര്‍ സംബന്ധിക്കും. വൈകുന്നേരം അസര്‍ നിസ്‌കാരത്തിന് നേതൃത്വം നല്‍കി പാണക്കാട് സയ്യദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പുതുക്കി പണിത മസ്ജിദിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. കാസര്‍കോട് സയുക്ത ജമാഅത് ഖാസി പ്രഫ. കെ.ആലിക്കുട്ടി മുസ്ലിയാര്‍ അധ്യക്ഷനാകും. സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുംകൈ പ്രാര്‍ഥന നടത്തും. ഖലീല്‍ ഹുദവി പ്രഭാഷണവും പേരോട് അബ്ദുല്‍ റഹ്മാന്‍ സഖാഫി മുഖ്യ പ്രഭാഷണവും നടത്തും. യു.എം.അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാര്‍, സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുന്നുംകൈ, സയ്യിദ് പി.എസ് ആറ്റക്കോയ തങ്ങള്‍ പഞ്ഞിക്കല്‍, സയ്യിദ് അബ്ദുല്‍ ലത്തീഫ് അഹ്സനി ബാഅലവി തങ്ങള്‍, യു.പി എസ് ആറ്റക്കോയ തങ്ങള്‍ അര്‍ളടുക്ക, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ തുടങ്ങിയവര്‍ ആശംസ പ്രസംഗം നടത്തും. മത സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകര്‍ സംബന്ധിക്കും. ഹസൈനാര്‍ ഫൈസി ബീജന്തടുക്ക, ഹസൈനാര്‍ ഹാജി കൊളാരി, അബ്ദുല്‍ ഖാദര്‍ ഹാജി കെ.കെ വളപ്പ്, ഇക്ബാല്‍ ഇംഗ്ലീഷ്, ബദ്രിയ മുഹമ്മദ് എന്നിവരെ വേദിയില്‍ ആദരിക്കും. സമാപന കൂട്ടപ്രാര്‍ത്ഥനയിക് സയ്യിദ് അബ്ദുല്‍ റഹിമാന്‍ ഇമ്പിച്ചി കോയ തങ്ങള്‍ ബായാര്‍ നേതൃത്വം നല്‍കും. നവംബര്‍ രണ്ടിന് സയ്യിദ് അലി തങ്ങള്‍ കുമ്പോല്‍ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കും. ഷമീര്‍ ദാരിമി കൊല്ലം മുഖ്യ പ്രഭാഷണം നടത്തും. നവംബര്‍ മൂന്ന് സമാപന ദിവസം മുരിയാട് ഉസ്താദ് ടി ഹംസ മുസ്ലിയാര്‍ കൂട്ടു പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കും. നൗഷാദ് ബാഖവി ചിറയന്‍കീഴ് മുഖ്യ പ്രഭാഷണം നടത്തും. അന്നദാനത്തോടെ പരിപാടിക്ക് സമാപനം കുറിക്കും. വാര്‍ത്താസമ്മേളനത്തില്‍ മാഹിന്‍ കേളോട്ട്, കെ.കെ അബ്ദുല്‍ ഖാദര്‍ ഹാജി, അബ്ദുല്‍ കരീം, ഹസൈനാര്‍ ഫൈസി, ഹസൈനാര്‍ ബോളുകട്ട, ഷാഫി, മുഹമ്മദ് ബദരിയ, ഇബ്രാഹിം ഇസ്മാഈല്‍, ഇബ്രാഹിം ജിസ്തിയ, ഹനീഫ്, റസാഖ് മീത്തല്‍, റഫീഖ് കോളാരി, മുനീര്‍ സംബന്ധിച്ചു.

0Shares