കാഞ്ഞങ്ങാട്: ഇത് രാമകൃഷ്ണന്‍, ജില്ലാ ആശുപത്രിയലെ ക്ലീനിംഗ് ജീവനക്കാരന്‍. 2012 ല്‍ യു.ഡി.എഫ് ഭരണകാലത്താണ് രാമകൃഷ്ണന്‍ ശുചീകരണജോലിയില്‍ താല്‍ക്കാലിക ജീവനക്കാരനായി ജില്ലാ ആശുപത്രിയിലെത്തുന്നത്. അഞ്ചുവര്‍ഷം വരെ ജോലി ചെയ്തു. പിന്നീട് പുതിയ സര്‍ക്കാര്‍ വന്നതോടെ രാമകൃഷ്ണനടക്കം യു.ഡി.എഫ് സര്‍ക്കാര്‍ നിയമിച്ച 55 പേരെയും പിരിച്ചു വിട്ടു. അതില്‍ 17 പേര്‍ സര്‍ക്കാര്‍ പ്രത്യേക സംവരണം ഏര്‍പ്പെടുത്തിയ ഗോത്രവര്‍ഗത്തിലെ ഏഴ് വിഭാഗക്കാരാണ്. ജോലി പോയതോടെ രാമകൃഷ്ണന്റേതടക്കമുള്ളവരുടെ ജീവിതം വഴിമുട്ടി. ഗോത്രവര്‍ഗക്കാര്‍ക്ക് സര്‍ക്കാര്‍ ഒരുപാട് ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ടെന്നാണ് പ്രചരണം. എന്നാല്‍ ഒന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നും രാമകൃഷ്ണന്‍ പറയുന്നു. അതിനാല്‍ പട്ടികവര്‍ഗക്കാരെ പരിരക്ഷിക്കുക, വാസയോഗ്യമായ വീടും രണ്ടേക്കര്‍ ഭൂമിയും സര്‍ക്കാര്‍ ജോലിയും നല്‍കുക. കാര്‍ഷികകടങ്ങള്‍ അടക്കമുള്ള ബാധ്യതകള്‍ എഴുതിത്തള്ളുക. എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് പാട്ടും പാടിയാണ് യാത്ര.
രാമകൃഷ്ണന്‍ ഒറ്റയ്ക്ക് മുഖ്യമന്ത്രിയേയും ആരോഗ്യമന്ത്രിയേയും പട്ടികജാതി ക്ഷേമവകുപ്പ് മന്ത്രിയേയും കാണാന്‍ കാഞ്ഞങ്ങാടുനിന്നും ട്രെയിനില്‍ യാത്ര പുറപ്പെട്ടു. രാമകൃഷ്ണന്റെ വേറിട്ട സമരമാര്‍ഗം ഗോത്രവഗ ഊരുമൂപ്പന്‍ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഇത് ആരെയും തോല്‍പിക്കാനുള്ള സമരമാര്‍ഗമല്ല, ആരോടും പരാതിയുമില്ല, പക്ഷേ ജനങ്ങളും മന്ത്രിയും അറിയണം ഗോത്രവര്‍ഗക്കരാന്റെ നിലവനില്‍പ്പിനായുള്ള സമരമെന്ന് രാമകൃഷ്ണന്‍ പറയുന്നു.